May 8, 2024

സമകാലിക ഇന്ത്യ ആസാദിനെ വായിക്കണം.-അക്കാദമിക് കോണ്‍ഫറന്‍സ്. കോറോം ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സയന്‍സ് വാര്‍ഷികം ആരംഭിച്ചു.

0
Img 20180113 Wa0094 1
.
വെള്ളമുണ്ട;മതധാരയില്‍ നിന്നു കൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനം മതേതര പാര്‍ട്ടിയില്‍ നിന്നു കൊണ്ട് മാതൃകാപരമായി രാജ്യത്തിന് കാണിച്ചു കൊടുത്ത നേതാവായിരുന്നു മൗലാനാ അബുല്‍കലാം ആസാദെന്ന്  രാജ്യം അനുസ്മരിക്കണമെന്ന് കോറോം ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സയന്‍സ് അക്കാദമിക് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
മതവ്യതിയാനങ്ങളെ നിശിതമായി വിമര്‍ശിച്ച ഖുര്‍ആന്‍ വ്യഖ്യാതാവും സ്വാതന്ത്ര്യ സമരസേനാനിയും ഭരണകര്‍ത്താവുമായിരുന്നു അദ്ദേഹമെന്ന് കോണ്‍ഫറന്‍സ് വിലയിരുത്തി.എ ഐ സി സി അക്കാദമിക് ഓറിയന്റേഷന്‍ വിംഗ് ഇന്‍ ചാര്‍ജ് അനൂപ് വി ആര്‍ ഉദ്ഘാടനം ചെയ്തുഇന്റലക്ച്വല്‍ ഹബ്ബ് കോ-ഓഡിനേറ്റര്‍സദാദ് അബ്ദുസമദ്,പിമുഹമ്മദ്‌സ്വലാഹി,ശിഹാബ്‌തൊടുപുഴ സംസാരിച്ചു
.വൈകിട്ട് നടന്ന മാനവമൈത്രീ സംഗമം ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് പ്രീതാരാമന്‍ ഉദ്ഘാടനം ചെയ്തു.കെ ടി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍,പി കെ സുനില്‍ മാസ്റ്റര്‍,ബഷീര്‍പട്ടേല്‍താഴം,അബ്ദുല്‍ജലീല്‍ ബാലുശ്ശേരി,അലികോറോം പ്രസംഗിച്ചു.വിദ്യാര്‍ത്ഥി സര്‍ഗ്ഗനിശ ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു.എം എസ് എപ് സംസ്ഥാന പ്രസിഡന്റ് മിസ്അബ് കീഴരിയൂര്‍ മുഖ്യാതിഥിയായി.അബ്ദുള്ള തിരൂര്‍ക്കാട് നേതൃത്വം നല്‍കി.വാര്‍ഷികാഘോഷം ഇന്ന് സമാപിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *