May 8, 2024

കേരളത്തിന്റെ പുരോഗതിക്ക് അടിത്തറയിട്ടത് വിദ്യാഭ്യാസ-കാർഷിക ബില്ലുകൾ കെ.എസ്.ടി.എ വയനാട് ജില്ലാ സമ്മേളനം മാനന്തവാടിയിൽ തുടങ്ങി

0
12


മാനന്തവാടി: വിദ്യാഭ്യാസ, കാർഷിക ബില്ലുകളാണ് കേരളത്തിന്റെ പുരേഗതിക്ക് അടിത്തറയിട്ടതെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വയനാട്  ജില്ലാ സമ്മേളനം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് കെ.ജെ. ഹരികുമാർ ഗവ. യു.പി സ്കൂളിലെ റഷീദ് കണിച്ചേരി നഗറിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുത്തൻ സാമ്പത്തിക നയത്തിൽ വിദ്യാഭ്യാസം പോലും ചരക്കായി മാറിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്രത്തിന്റെ ശേഷിപ്പുകൾ തകർക്കുന്നതിന് കുരുന്നു മനസ്സുകലിൽ പോലും വിഷം കുത്തി വയ്ക്കുകയാണ്.

        വിദ്യാഭ്യാസത്തിനു വിമോചനത്തിന്റെ ധർമമുണ്ട്. അതിന്റെ ഭാഗമായാണ് സ്വാതന്ത്ര്യ സമരം പോലും രൂപപ്പെട്ടത്. മത നിരപേക്ഷ വിദ്യാഭ്യാസത്തിന്റെ പ്രസക്തി വർധിച്ചു വരുന്ന കാലത്ത് കെ.എസ്.ടി.എ ജാഗ്രതയോടെ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പിഎ. മുഹമ്മദ് സമ്മേളന അനുബന്ധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു
    
       സ്വാഗതസംഘം ചെയർമാന്‍ കെ.എം. വർക്കി, കൺവീനർ എം.ടി. മാത്യു, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് വി.വി. ബേബി, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ്, എ.കെ.എസ് ജില്ലാ സെക്രട്ടറി പി. വാസുദേവൻ, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ്, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ടി.കെ. അബ്ദുൾ ഗഫൂർ, കെ.എസ്.ടി.എ സംസ്ഥാന എക്സി. കമ്മിറ്റിയംഗം എൻ.എ. വിജയകുമാർ, സംസ്ഥാന കമ്മിറ്റിയംഗം വി.എ. ദേവകി എന്നിവർ സംസാരിച്ചു. 
പൊതുസമ്മേളനം മാനന്തവാടി ഗാന്ധിപാർക്കിൽ സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് പി.ജെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ വി.ആർ. പ്രവീജ് കലാകായിക മത്സരങ്ങളിൽ ജേതാക്കളായ അധ്യാപകർക്ക് ഉപഹാരങ്ങൾ കൈമാറി. കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി പി.ജെ. ബിനേഷ്, സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.വി. സഹദേവൻ, കെ.എസ്.ടി.എ ജില്ലാ ട്രഷറർ പി.വി. ജെയിംസ് എന്നിവർ സംസാരിച്ചു. 

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 10.30- ന് ഗവ.യു.പി സ്കൂളിൽ സി.കെ. സശീന്ദ്രൻ എം.എൽ.എ സാസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. പുകാസ ജില്ലാ സെക്രട്ടറി എ.കെ. രാജേഷ് അധ്യക്ഷത വഹിക്കും. പ്രമേയം, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം, തിരഞ്ഞെടുപ്പ് എന്നിവയോടെ സമ്മേളനം സമാപിക്കും. 

Find David Hoffmeister on spreaker to listen to A Course in Miracles. AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *