April 20, 2026

റോഡില്ല;യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പദയാത്ര നടത്തി

0
pic
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:: പയ്യംപള്ളി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുകാട്ടുരില്‍ നിന്നും കൊയിലേരിയിലേക്ക് പ്രതിഷേധ പദയാത്ര നടത്തി. തകര്‍ന്നു കിടക്കുന്ന കൊയിലേരി – കൈതക്കല്‍ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് നാലു ചക്ര ഉന്തുവണ്ടിയുമായി പ്രതിഷേധ പദയാത്ര നടത്തിയത് . പദയാത്ര ഡി.സി.സി പ്രസിഡണ്ട് ഐ .സി ബാലകൃഷ്ണന്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ചെറുകാട്ടൂര്‍ യൂണിറ്റ് പദയാത്രയില്‍ സഹകരിച്ചു .പദയാത്ര കൊയിലേരിയില്‍ എത്തിയപ്പോള്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി മെമ്പര്‍ കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് പയ്യംപള്ളി മണ്ഡലം പ്രസിഡണ്ട് എല്‍ബിന്‍ മാത്യു അധ്യക്ഷത വഹിച്ചു.എക്കണ്ടി മൊയ്തുട്ടി, കമ്മനമോഹനന്‍, നിശാന്ത് എ എം,സണ്ണി ജോസ് ചാലില്‍, സിനോ പാറക്കാല, റഷീദ് കാട്ടിക്കുളം, മഞ്ജുള അശോകന്‍, ബേബി ഇളയിടം, അഖില്‍ വാഴച്ചാലില്‍, ജിബിന്‍ മാമ്പള്ളി, ലിബിന്‍ അട്ടക്കുഴി, അശോകന്‍ കൊയിലേരി, ബെനഡിക്ട് തോമസ്, ജില്‍സണ്‍ പാറത്തൊട്ടിയില്‍, ബിനോയ്് കുരിശുംമൂട്ടില്‍, ഷാജിമേമടം, കുമാരി ബിജി എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *