അശരണർക്ക് സാന്ത്വനവുമായി മീനങ്ങാടി കൃപ പെയിൻ & പാലിയേറ്റീവ്
മീനങ്ങാടി: – 10 വർഷമായി വർഷമായി സാന്ത്വന പരിചരണ മേഖലയിൽ നിസ്വാർത്ഥ സേവനവുമായി മീനങ്ങാടി കൃപ പെയിൻ & പാലിയേറ്റീവ്
മീനങ്ങാടി പഞ്ചായത്തിൽ ആയിരത്തിലധികം രോഗികൾക്ക് ചികിൽസയും പരിചരണവും നൽകിയും, അശരണർക്ക് സഹായമായും ,ഭവനരഹിതർക്ക് ഭവന നിർമ്മാണ സഹായം നൽകിയും മീനങ്ങാടിയിലെ അഭയകേന്ദ്രമാവുകയാണ് ക്രിപ പെയിൻ & പാലിയേറ്റീവും പ്രവർത്തകരും.
കരുണയുള്ള ഒരു കൂട്ടം പ്രവർത്തകർ ചേർന്ന് രോഗത്താൽ കഷ്ടപ്പെടുന്നവർക്ക് സഹായമാകുമ്പോൾ ആരംഭകാലം മുതൽ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് നാട്ടുകാരുടെ എലിയാസേട്ടനാണ്.
ക്രിപയുടെ പ്രസിഡണ്ട് പദവിയിൽ നിന്ന് കൊണ്ട് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഏലിയാസ് വേദനിക്കുന്നവർക്കായാണ് കൂടുതൽ സമയവും ചിലവഴിക്കുന്നത്.ദേശീയ പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് മീനങ്ങാടി കൃപ പെയിൻ & പാലിയേറ്റീവ് സംഘടിപ്പിച്ച പരിപാടിയും വ്യത്യസ്ഥമായിരുന്നു.
മീനങ്ങാടിയിലെ സന്നദ്ധ മേഖലയിലെ പ്രവർത്തകരെയും വിവിധ സ്കൂളുകളിലെ N. S. S വിദ്യാർത്ഥികളെയും, SKSSF സഹചാരി ,ചൈൽഡ് പ്രൊട്ടക്റ്റ് ടീം പ്രവർത്തകരെയും ഉൾപ്പെടുത്തി പാലിയേറ്റീവ് ദിന സന്ദേശം നൽകുന്നതിനായി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. മീനങ്ങാടി ടൗണിൽ നിന്നും ആരംഭിച്ച സന്ദേശയാത്ര മീനങ്ങാടി സബ്ബ് ഇൻസ്പെക്ടർ അബ്ദുൾ റഹിമാൻ ഉദ്ഘാടനം ചെയ്തു.
വയർമാൻ അസോസിയേഷൻ പ്രസിഡണ്ട് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.
തുടർന്ന് നടന്ന കുടുംബയോഗം ഫാദർ ജേക്കബ് തോമസ് ഉൽഘാടനം ചെയ്തു.മന്ന ട്രസ്റ്റ് ഫാദർ വർഗ്ഗീസ് കാട്ട്ചിറയിൽ, ഡോ: മോഹൻദാസ്, രാജേന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മാത്യൂ പാറേക്കര, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി ജോൺസൺ, ഗ്രാമ പഞ്ചായത്ത് മെമ്പർ മിനി സാജു, ഷാഹുൽ ഹമീദ്, നാരായണൻ നായർ, തുടങ്ങിയവർ സംസാരിച്ചു.പായസവിതരണവും നടന്നു.






Leave a Reply