May 4, 2024

പുഷ്പകൃഷിയുടെ സാധ്യതകൾ വയനാട്ടിലെ കർഷകർ പ്രയോജനപ്പെടുത്തണം: ഡോ: വി.കെ രാമചന്ദ്രൻ

0
Img 20180115 163428

അമ്പലവയൽ:  പുഷ്പകൃഷിയുടെ അനന്ത  സാധ്യതകൾ വയനാട്ടിലെ കർഷകർ പ്രയോജനപ്പെടുത്തണമെന്ന്  പ്ലാനിംഗ്‌ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ: ഡോ: വി.കെ. രാമചന്ദ്രൻ പറഞ്ഞു. അമ്പലവയലിൽ നടക്കുന്ന അന്താരാഷ്ട്ര പുഷ്പ മേളയോട നുബന്ധിച്ച് വിദഗ്ധരും കർഷകരും തമ്മിൽ നടത്തിയ പ്രത്യേക ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കേരള കാർഷിക സർവ്വകലാശാല അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം   മേധാവി ഡോ: പി. രാജേന്ദ്രന്റെ നേതൃത്വത്തിൽ വയനാട്ടിൽ പുഷ്പകൃഷി വ്യാപനത്തിനായി ഒരു പ്രൊജക്ട് തയ്യാറാക്കിയിട്ടുണ്ടന്നും  അതിന്റെ തുടർ നടപടികൾ നടന്നു വരികയാണന്നും ഡോ: വി.കെ. രാമചന്ദ്രൻ പറഞ്ഞു. 
       പ്രവർത്തനങ്ങളുടെ ഏകോപനമാണ് ആവശ്യം. അതിന് കാർഷിക സർവ്വകലാശാല മുൻകൈ എടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പഞ്ചായത്ത് ഭരണ സമിതികൾ, സന്നദ്ധ സംഘടനകൾ, കർഷകർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനമാണ് ആവശ്യം.വയനാടിനെ പ്രത്യേക കാർഷിക മേഖലയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേ രീതിയിൽ പുഷ്പ കൃഷിക്ക് വയനാടിനെ പ്രത്യേക മേഖലയായി സർക്കാർ പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായാണ് ചർച്ച സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
    സംസ്ഥാന ആസൂത്രണ ബോർഡ് , സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് , കേരള കാർഷിക സർവ്വകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്  ചർച്ച സംഘടിപ്പിച്ചത്.  
    വിത്ത് മുതൽ സാങ്കേതിക വിദ്യാ കൈമാറ്റം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും സഹായത്തിന് തമിഴ്നാട് കാർഷിക സർവ്വകലാശാല സന്നദ്ധമാണെന്ന്  വൈസ് ചാൻസിലർ ഡോ: രാമ സാമി പറഞ്ഞു. വയനാട് ഇപ്പോൾ നേന്ത്രവാഴയുടെ പ്രത്യേക മേഖലയാണന്നും ഇതിനെ പുഷ്പകൃഷി മേഖലയാക്കാൻ ഒട്ടേറെ സാധ്യതകളുണ്ടന്ന് ജില്ലാ കലക്ടർ എസ്. സുഹാസ് പറഞ്ഞു. സാധ്യതകൾ പോലെ തടസ്സങ്ങളും ഉള്ളതിനാൽ നാലോ അഞ്ചോ പഞ്ചായത്തുകളിൽ പൈലറ്റ് പദ്ധതിയാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം നിർദ്ദേശിച്ചു. 
     വയനാടിന്റെ സമഗ്ര കാർഷിക വികസന പദ്ധതിക്ക് കേരള കാർഷിക സർവ്വകലാശാല പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടന്നും അതിന്റെ ഭാഗമാണ് പുഷ്പ കൃഷി മേഖലയാക്കി മാറ്റാനുള്ള ഒരുക്കമെന്നും വൈസ് ചാൻസിലർ ഡോ. ആർ. ചന്ദ്രബാബു പറഞ്ഞു. ഇതിനായി  പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കും. നടീൽ വസ്തുക്കളും സാങ്കേതിക വിദ്യയും കർഷകർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്ലാനിംഗ് ബോർഡ് അംഗം ഡോ: ആർ. രാംകുമാർ ,കാർഷിക മേഖലയിലെ വിദഗ്ധർ, കർഷകർ ,ഉല്പാദക കമ്പനി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *