കല്ലങ്കോടൻ കുഞ്ഞീതിന്റെ വേർപാട് ഗ്രന്ഥശാല പ്രസ്ഥാനത്തിന് കനത്തനഷ്ടം – എം.പി. വീരേന്ദ്രകുമാർ
കല്പറ്റ: കല്ലങ്കോടൻ കുഞ്ഞീതിന്റെ വേർപാട് വയനാട്ടിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് ജനതാദൾ യു. സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വയനാടൻ ഗ്രന്ഥശാല പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കാണ് അദ്ദേഹം വഹിച്ചത്. പരന്ന വായനാശീലം സ്വായത്തമാക്കിയ കുഞ്ഞീതിന് എല്ലാ കാര്യങ്ങളിലും തന്റേതായ അഭിപ്രായമുണ്ടായിരുന്നു. അതു തുറന്നുപറയുകയെന്നതും അദ്ദേഹത്തിന്റെ സ്വഭാവ വിശേഷമായിരുന്നു. വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളോട് തികഞ്ഞ ആത്മാർഥത പ്രകടിപ്പിച്ച കൂഞ്ഞീതിനെ വയനാട് വിസ്മരിക്കുകയില്ലെന്നും എം.പി. വീരേന്ദ്രകുമാർ പറഞ്ഞു.





Leave a Reply