May 6, 2024

പൂപ്പൊലിയില്‍ വിരുന്നെത്തി അപൂര്‍വ്വനിശാശലഭം

0
Dscn8542
അമ്പലവയല്‍:അമ്പലവയലില്‍ നടക്കുന്ന രാജ്യാന്തര പുഷ്പമേളയില്‍ വിരുന്നെത്തി അപൂര്‍വ്വ നിശാശലഭം. ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ ഇനത്തില്‍പ്പെട്ട അറ്റക്കാസ് അറ്റ്‌ലസ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന നിശാശലഭത്തെ കാണികള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കാനായി പ്രത്യേക ഇടമൊരുക്കിയിരിക്കുന്നത്.
പൂമ്പാറ്റകളെക്കുറിച്ച് പഠനം നടത്തുന്ന കോഴിക്കോട് സ്വദേശിയായ അമൃത പി.കെയുടെ നേതൃത്വത്തിലാണ് ഈ അത്ഭുത കാഴ്ചയൊരുക്കിയിരിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന പൂമ്പാറ്റകളെ സംരക്ഷിക്കാനായി പരീക്ഷണങ്ങള്‍ നടത്തുകയാണ് അമൃത. വയലോരം, നീലക്കടുവ, ശരശലഭം, വരയന്‍കടുവ തുടങ്ങി ശലഭ ഭംഗി അടുത്തറിയാന്‍ കാണികളുടെ തിരക്കും ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നുഎന്ന്‍ സംഘാടകര്‍ പറയുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *