May 6, 2024

നൂറ്റിയൊന്നില്‍പരം നെല്ലിനങ്ങളുമായി കാര്‍ഷിക ഗവേഷണ കേന്ദ്രം

0
7a 1
അമ്പലയല്‍: പൂപ്പൊലിയില്‍ കാണികളെകാത്തിരിക്കുന്നത് പൂക്കളുടെ വൈവിധ്യവും,വസന്തവും മാത്രമല്ല, കാര്‍ഷിക ഗവേഷണകേന്ദ്രം ഒരുക്കിയ വ്യത്യസ്ത ഇനം നെല്ലിനങ്ങളെകൊണ്ടും ശ്രദ്ധേയമാണ്. സ്റ്റാളിന്റെ മുന്‍കവാടത്തില്‍ പച്ചപ്പ്‌വിരിയിച്ച് നിരന്നുനില്‍ക്കുന്ന വ്യത്യസ്തയിനം നെല്ലുകളുടെ ശേഖരണം കാണികള്‍ക്കും കര്‍ഷകര്‍ക്കും ഒരു പുത്തന്‍ അനുഭവവും അറിവുമാകുന്നു. കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഒരേക്കര്‍ വയല്‍ പാടത്ത് നൂറ്റിയൊന്നില്‍പരം നെല്ലിനങ്ങളാണ് കൃഷി ചെയ്യുന്നത്. പാക്കിസ്ഥാന്‍ ബസുമതി, കീര്‍വാണ, ഹരിയാന ബസുമതി, സുഗന്ധമതി, ജപ്പാന്‍ വയലറ്റ്, ദീപ്തി, ജീരകശാല, ഞവര തുടങ്ങിയ ഒട്ടനവധി ഇനങ്ങളും പഴയ വയനാടന്‍ നെല്ലുകളും ഇവയില്‍ ഉള്‍പ്പെടുന്നു. ഏറെ കാലമായി നെല്ലുകളുടെ മിശ്രകൃഷി  ആരംഭിച്ചിരുങ്കെിലും ഇത് പ്രദര്‍ശിപ്പിക്കുന്നത് ആദ്യമായാണ്. കൃഷി മന്ത്രി സുനില്‍ കുമാറിന്റെ നിര്‍ബന്ധപ്രകാരമാണ് ഇത്തവണ ഇവ പ്രദര്‍ശിപ്പിച്ചതെന്ന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് നെല്ലുകളെക്കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും ഇതിലൂടെ കഴിയും. കര്‍കരിലേക്ക് ഈ നെല്ല് ശേഖരണത്തെ പരിചയപ്പെടുത്തുകയാണ് ഈ പ്രദര്‍ശനത്തിന്റെ ലക്ഷ്യം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *