May 7, 2024

വയനാടന്‍ രുചിക്കൂട്ടുമായി അബ്ദുള്‍ റഹ്മാന്‍ പൂപ്പൊലിയില്‍

0
Dscn8327
 അമ്പലവയല്‍: വയനാടന്‍ രുചിക്കൂട്ടുമായി ഇത്തവണയും പതിവുതെറ്റിക്കാതെ അബ്ദുള്‍റഹ്മാന്‍ പൂപ്പൊലിയിലെത്തി. വിവിധതരം അച്ചാറുകളുടെയും ഉപ്പിലിട്ടവയുടേയും വന്‍ ശേഖരവുമാണ് ബത്തേരി വാകേരി സ്വദേശിയായ ഇദ്ദേഹം ഒരുക്കിയിരിക്കുത്. ഹോട്ടല്‍ തൊഴിലാളിയായിരുന്ന അബ്ദുള്‍ പതിനഞ്ചുവര്‍ഷം മുന്‍പാണ് ഈ രംഗത്തേയ്ക്ക് വന്നത്. വയനാടന്‍ രൂചി എന്ന പേരില്‍ വീട്ടില്‍ സംരഭം ആരംഭിക്കുകയായിരുന്നു. യാതൊരുവിധ മായങ്ങളോ, കളറുകളോ ചേര്‍ക്കാതെ  തനിനാടന്‍ രീതിയല്‍ തയ്യാറാക്കപ്പെട്ട കണ്ണി മാങ്ങ, ഇഞ്ചിമാങ്ങ, തുറമാങ്ങ ചെമ്മിന്‍, പാവക്ക, മുളക് കൊണ്ടാട്ടങ്ങള്‍ കാന്താരിമുളക്, മാങ്ങ, നെല്ലിക്ക എന്നിവ ഉപ്പിലിട്ടതും, നുറുക്ക്, പതുമുഖം ചോളമുപ്പുമാവ്, തുടങ്ങിയവും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു.
വയനാടന്‍ രുചി യൂണിറ്റില്‍ ഇപ്പൊള്‍ പതിമൂന്ന്‍ ജീവനക്കാരുണ്ട്. അബ്ദുള്‍ റഹ്മാനും ഭാര്യ ജലീലയുമാണ് യൂണിറ്റ് നോക്കി നടത്തുന്നത്. തൊഴില്‍അന്വേഷിച്ചു വരുന്നവര്‍ക്ക് ഒരു കൈത്താങ്ങാണ് വയനാടന്‍ രുചി. കര്‍ഷകരുടെ കൈകളില്‍ നിന്നുമാണ് കൂടുതലായും ഉല്‍പന്നങ്ങള്‍ വാങ്ങുന്നത്. വയനാടന്‍ യൂണിറ്റിന്റെ പേരില്‍ അറിയപ്പെടണമെന്നാണ് ആഗ്രഹമെന്ന്‍ അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഒട്ടനവധി പേരാണ് ദിവസേന സ്റ്റാള്‍ സന്ദര്‍ശിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *