May 6, 2024

സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

0
12 1
അമ്പലവയല്‍:അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുഷ്ഫലപ്രദര്‍ശന മേളയായ പൂപ്പൊലി 2018ല്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. രാജ്യത്തിന്റെ വികസന ആസൂത്രണ പ്രക്രിയയുടെ അനിവാര്യ ഘടകമായ സ്ഥിതി വിവരക്കണക്കുകളുടെ ശേഖരണവും തരം തിരിക്കലും വിശകലനവും അപ ഗ്രഥനയും പ്രചാരണവും നടത്തുന്ന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനു വേണ്ടി സജ്ജീകരിച്ചിരിക്കുന്ന സ്റ്റാളില്‍ സന്ദര്‍ശകര്‍ ഏറെയാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമായ വകുപ്പിന്റെ പ്രസിദ്ധീകരണങ്ങള്‍ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ 26 – തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമായി വെവ്വേറെ പ്രസിദ്ധീകരിച്ച പ്രാദേശിക വികസനത്തിനുള്ള അടിസ്ഥാന സ്ഥിതിവിവരകണക്കുകള്‍ എന്ന പ്രസിദ്ധീകരണം ഏറെ ജനശ്രദ്ധ ആകര്‍ഷിക്കുന്നതായി ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി.പ്രേമരാജന്‍ വിലയിരുത്തി. വകപ്പ് ഡയറക്ടര്‍ ജനറല്‍ വി.രാമചന്ദ്രന്‍ മറ്റ് ജില്ലകളിലെ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്റ്റാള്‍ സന്ദര്‍ശിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *