September 4, 2026

സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവിനെ അനുമോദിച്ചു

0
09-3
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേരളവയോജനവേദി മുണ്ടേരി യൂണിറ്റ് നമ്പര്‍ രണ്ടിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവും വൈത്തിരി ജീ .വി.എച്ചസ്സിലെ അധ്യാപകനുമായ സി.ജയരാജന്‍ മാസ്റ്ററെ കല്‍പ്പറ്റ നഗരസഭാ അധ്യക്ഷ ഉമൈബ മൊയ്തീന്‍ കുട്ടി ഉപഹാരം നല്‍കി അനുമോദിച്ചു.യോഗം നഗരസഭാ അധ്യക്ഷ ഉദ്ഘാടനം ചെയ്തു. യൂണിറ്റിലെ അംഗവും 75- വയസ്സ് പൂര്‍ത്തിയായ പുത്തൂര്‍ വളപ്പില്‍ പാത്തുമ്മയെ വയോജനവേദി ജില്ലാ സെക്രട്ടറി പൊന്നാടയണിയിച്ച് ആദരിച്ചു.അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം.ജി.ജേക്കബ് അധ്യക്ഷത വഹിച്ചു. ജീവന്‍ ജ്യോതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം. പത്രോസ്, എന്‍.കെ.ജോര്‍ജ്, ജില്ലാ കൗണ്‍സിലര്‍ എന്‍.ശാന്ത, ടി.ടി. ജാനകി എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *