June 20, 2026

വയനാട് ജില്ലാ ഭാഗ്യക്കുറി ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0
06-6
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ആള്‍ കേരളാ ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി) വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമ്മാന ഘടന വര്‍ദ്ധിപ്പിക്കുക, വെട്ടിക്കുറച്ച ക്ഷേമ കമ്മീഷന്‍ പുനസ്ഥാപിക്കുക, വിറ്റുവരവിന്റെ ഒരു ശതമാനം ലോട്ടറി തൊഴിലാളികളുടെ ക്ഷേമത്തിനായി മാറ്റി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്ന ധര്‍ണ നടത്തിയത്.സംസ്ഥാന ജന.സെക്രട്ടറി ലാന്റസ് ഉദ്ഘാടനം ചെയ്തു. എം.എ.ജോസഫ് അധ്യക്ഷനായിരുന്നു.ഭുവനേന്ദ്രന്‍, ദേവദാസ് പെരിക്കല്ലൂര്‍,ജോണി ജോണ്‍, കെ.കെ.രാജന്‍, ശ്രീനിവാസന്‍, ശങ്കരന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *