അംബേദ്കര്‍ ഗ്രാമപദ്ധതി;പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
കല്‍പ്പറ്റ:പട്ടികജാതി വികസനവകുപ്പിന്റെ അംബേദ്കര്‍ ഗ്രാമപദ്ധതി പ്രകാരം ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ തുടക്കമായി. സി. കെ ശശീന്ദ്രന്‍ എം. എല്‍. എ. ശുപാര്‍ശ ചെയ്ത് തിരഞ്ഞെടുക്കപ്പെട്ട കോട്ടത്തറ പഞ്ചായത്തിലെ വലിയകുന്ന്‍ പട്ടികജാതി കോളനിയിലെ വിവിധ നിര്‍മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം എം.എല്‍.എ നിര്‍വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീലാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. കോട്ടത്തറ വൈസ്പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍,വാര്‍ഡ് മെമ്പര്‍ അബ്ദുള്‍നാസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ സജീവ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ബാബുരാജ്, കോളനി കണ്‍വീനര്‍ മഹേഷ്, എസ് സി പ്രമോട്ടര്‍ ശുഭ എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തികളുടെ നിര്‍മാണ ചുമതല ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ്.
Also read





Leave a Reply