April 29, 2024

പൂപ്പൊലിയിൽ നടത്തുന്ന ഡി .ജെ മ്യൂസിക് നൈറ്റ് നിയമവിരുദ്ധം :യൂത്ത് കോൺഗ്രസ്

0
                            സുൽത്താൻ ബത്തേരി: .പൂപ്പൊലിയുടെ സമാപന ദിവസം നടത്തുന്ന ഡി .ജെ മ്യൂസിക് നൈറ്റ് നിയമവിരുദ്ധമാണെന് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു .സർക്കാർ പണം ഉപയോഗിച്ച്  നടത്തുന്ന പരിപാടിയിൽ സ്വകാര്യ വ്യക്തിക്ക്  പരിപാടി നടത്താൻ അവസരം നൽകുകയും ഉയർന്ന നിരക്കിൽ ടിക്കറ്റ് വിൽക്കാനുള്ള അനുമതി നൽകുകയും ചെയ്തത് പൂപ്പൊലി കാണാൻ വരുന്നവരെ  അപമാനിക്കുന്നതിന് തുല്യമാണ് .ഡി.ജെ മ്യൂസിക് നൈറ്റ് നടത്തുന്നവർ വിൽക്കുന്ന ടിക്കറ്റിന്റെ മുപ്പത് ശതമാനം തുക  കാർഷിക ഗവേഷണ കേന്ദ്രത്തിന് ലഭിക്കുമെന്നാണ് അധികാരികൾ പറയുന്നത് .എന്നാൽ വില്പന നടത്തുന്ന ടിക്കറ്റുകൾ പഞ്ചായത്തിൽ നിന്ന് സീൽ ചെയ്യാതെയാണ് വില്പന നടത്തുന്നത്. .യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് പരിപാടി നടത്തുന്നത്.പോലീസ് .ഫയർ ആൻഡ് റെസ്ക്യൂ തുടക്കിയ സ്ഥാപനകളിൽ നിന്ന് പരിപാടിക്ക് ലഭിക്കാനുള്ള അനുമതി പോലും ഇല്ലാതെയാണ് പരിപാടി നടത്തുന്നത് .പൂപ്പൊലിയുടെ സ്വാഗത സംഘത്തിൽപോലും ചർച്ച ചെയ്യാതെ പരിപാടി നടത്താൻ അനുമതി നൽകിയത് കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഉന്നത വ്യക്തികളുടെ ഇടപെടൽ മൂലമാണെന്നും യൂത്ത് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.നിയോജകമണ്ഡലം പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *