April 20, 2026

തൃക്കൈപ്പറ്റ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ദേവാലയത്തിലെ പ്രധാന തിരുനാള്‍ 20,21 തിയതികളില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: തൃക്കൈപ്പറ്റ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ദേവാലയത്തിലെ പ്രധാന തിരുനാള്‍ 20,21 തിയതികളില്‍ നടക്കുമെന്ന് പള്ളികമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 12ന് ആരംഭിച്ച തിരുനാളിന്റെ പ്രധാന ദിനമായ നാളെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിക്കും. വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുര്‍ബാന, നൊവേന എന്നിവക്ക് അമ്പലവയല്‍ തിരുഹൃദയ ദേവാലയ വികാരി ഫാ. മേജോ ജോസ് നേതൃത്വം നല്‍കും. തുടര്‍ന്ന് നേര്‍ച്ചഭക്ഷണവും മാണ്ടാട് ഭാഗത്തേക്ക് പ്രദക്ഷിണവും കലാസന്ധ്യയും ഉണ്ടായിരിക്കും. 21  രാവിലെ ഒമ്പതിന് ജപമാല, 10ന് കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് സ്വീകരണം, 10.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, തുടര്‍ന്ന് തൃക്കൈപ്പറ്റ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ കുരിശടിയിലേക്ക് പ്രദക്ഷിണം, നേര്‍ച്ചഭക്ഷണം, ലേലം എന്നിവ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ തൃക്കൈപ്പറ്റ സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ലാല്‍ ഫിലിപ്പ്,  പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ജോസ് കൈതമറ്റം, പബ്ലിസിറ്റി കണ്‍വീനര്‍ ജെയിംസ് പഞ്ഞിക്കാരന്‍, തിരുനാള്‍ കണ്‍വീനര്‍ ജോണ്‍സണ്‍ പ്ലാക്കണ്ടി, കമ്മിറ്റിയംഗം ജോയ് പന്തമാക്കല്‍, നിതിന്‍ പന്നിക്കോട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *