എല്‍സ്റ്റ എസ്റ്റേറ്റിലെ അനിശ്ചിതകാല സത്യാഗ്രഹ സമരം അവസാനിപ്പിച്ചു
എല്‍സ്റ്റ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ജനുവരി 12 മുതല്‍ നടത്തി വന്നിരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ കെ. സുരേഷ് വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയിലെ ഒത്തു തീര്‍പ്പു പ്രകാരമാണ് സത്യാഗ്രഹം അവസാനിപ്പിച്ചത്. ഒത്തു തീര്‍പ്പ് വ്യവസ്ഥ പ്രകാരം തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി തുക ഫെബ്രുവരി 28 നോ അതിനു മുന്‍പായോ കൊടുത്തു തീര്‍ക്കും. 2017 ഡിസംബര്‍ മാസത്തെ വേതനം 2018 ജനുവരി 25 നോ അതിനു മുന്‍പായോ നല്‍കും. സൂപ്പര്‍ വൈസര്‍മാരുടെ വേതന കുടിശ്ശിക 2018 ജനുവരി 25ന് മുമ്പ് കൊടുത്തു തീര്‍ക്കും. ചര്‍ച്ചയില്‍ തൊഴിലുടമയായ മൊയ്തീന്‍കുഞ്ഞ്, ട്രേഡ് യൂണിയന്‍ പ്രതിനിധികളായ വി.വി. ബേബി ( സി.ഐ.ടി.യു), എന്‍.ഒ. ദേവസി ( എച്ച്.എം.എസ്), പി.പി. ആലി (ഐ.എന്‍.ടി.യു.സി), പി.കെ. അനില്‍കുമാര്‍ (ഐ.എന്‍.ടി.യു.സി), കെ.ടി. ബാലകൃഷ്ണന്‍ (സി.ഐ.ടി.യു), സാം പി മാത്യു (ടി.യു.സി.ഐ) എന്നിവര്‍ പങ്കെടുത്തു.





Leave a Reply