കാര്‍ഷിക കടാശ്വാസം; 61.51 ലക്ഷം അനുവദിച്ചു
കല്‍പ്പറ്റ:കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കിയ അവാര്‍ഡുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യതാ തുക ബാങ്കുകള്‍ക്ക് അനുവദിച്ചു ഉത്തരവായി. ജില്ലയിലെ സഹകരണ സംഘങ്ങള്‍ക്ക്/ബാങ്കുകള്‍ക്ക് അര്‍ഹതപ്പെട്ട 61.51 ലക്ഷം രൂപ വയനാട് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍), ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) എന്നിവര്‍ പരിശോധിച്ച് ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 3792386 രൂപ ജില്ലാ സഹകരണ ബാങ്കിനും 2358701 രൂപ കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിനും നല്‍കിയതായി ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. 30 ബാങ്കുകള്‍ക്കായിട്ടാണ് കടാശ്വാസം നല്‍കിയത്.





Leave a Reply