April 19, 2026

അഞ്ചുകുന്ന് ശുദ്ധജല വിതരണ പദ്ധതി അടുത്ത മാസം കമ്മീഷന്‍ ചെയ്യും

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഗ്രാമീണ മേഖലകളിലെ ശുദ്ധജല വിതരണത്തിനു സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജലനിധിയുടെ ഭാഗമായി പനമരം പഞ്ചായത്തില്‍ വിഭാവനം ചെയ്ത അഞ്ചുകുന്ന് ശുദ്ധജല പദ്ധതി ഫെബ്രുവരി 28നകം കമ്മീഷന്‍ ചെയ്യും. പദ്ധതി അവലോകന യോഗത്തില്‍ നടത്തിപ്പുചുമതലയുള്ളവര്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. 1531 കുടുംബങ്ങള്‍ക്കായി 6.1 കോടി രൂപ അടങ്കലില്‍ ആസൂത്രണം ചെയ്തതാണ് പദ്ധതി. കിണര്‍, പമ്പ് ഹൗസ്, പമ്പിംഗ് മെയിന്‍ എന്നിവയുടെ പ്രവൃത്തി പൂര്‍ണമായും വിതരണ ശൃംഖലയുടേത് 80 ശതമാനവും പൂര്‍ത്തിയായി. ട്രഷറി നിയന്ത്രണംമൂലം കരാറുകാര്‍ക്ക് തുക നല്‍കാത്തതിനാല്‍ നിര്‍ത്തിവച്ചിരുന്ന പ്രവൃത്തി പുനരാരംഭിക്കാനും ജലനിധി മേഖല ഓഫീസില്‍നിന്നു പഞ്ചായത്തിനു ലഭിച്ച പണം കരാറുകാര്‍ക്ക് നല്‍കാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സീന രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന്‍, ചാക്കോ, മാര്‍ട്ടിന്‍, സുരേന്ദ്രന്‍, യോഹന്നാന്‍, പി.പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *