May 6, 2024

പുതുവര്‍ഷ സമ്മാനമായി സ്കൂള്‍ അടുക്കള നവീകരിച്ചു; മാതൃകയായി തരിയോട് ജി എല്‍ പി സ്കൂള്‍ അധ്യാപകര്‍

0
20180119 150419
കാവുംമന്ദം: ജില്ലയിലാദ്യമായി ആധുനിക രീതിയില്‍ സ്കൂള്‍ അടുക്കള സ്വന്തം ചിലവില്‍ നവീകരിച്ച് മാതൃകയായിരിക്കുകയാണ് തരിയോട് ജി എല്‍ പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും. നിലം മുഴുവന്‍ ടൈല്‍സ് പതിച്ചും പഴയ വിറകടുപ്പുകള്‍ മാറ്റി ഗ്യാസ് അടുപ്പുകള്‍ സ്ഥാപിച്ചും പാത്രങ്ങള്‍ കഴുകുന്ന സ്ഥലമൊരുക്കിയും പുതിയ ചായം പൂശി, ചിത്രങ്ങള്‍ വരച്ചും അടുക്കള പുതു മോടിയിലാക്കി. പുതുവര്‍ഷ സമ്മാനമായി നവീകരിച്ച അടുക്കള തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റീന സുനില്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട് 2017 അവസാനത്തില്‍ ഉപജില്ലാ തലത്തില്‍ നടന്ന ഒരു യോഗത്തില്‍ അടുക്കള നവീകരണവുമായി ബന്ധപ്പെട്ട് വന്ന ചര്‍ച്ചയാണ് ഇത്തരമൊരു പ്രവൃത്തിയിലേക്ക് നയിച്ചത്. ഇത് പ്രകാരം സ്കൂളിലെ അദ്ധ്യാപകരും ജീവനക്കാരും കൂടിയാലോചിച്ച് ഈ പ്രവൃത്തി സ്വന്തം ചിലവില്‍ ചെയ്യാമെന്ന് പി ടി എ യോഗത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പി ടി എയുടെ മേല്‍ നോട്ടത്തില്‍ വളരെ പെട്ടെന്ന് തന്നെ പണിയാരംഭിക്കുകയായിരുന്നു. പ്രധാനാധ്യാപിക വല്‍സ പി മത്തായിയുടെ നേതൃത്വത്തില്‍ പ്രീ പ്രൈമറി മുതലുള്ള മുഴുവന്‍ അധ്യാപകരും മറ്റ് ജീവനക്കാരും ഇതില്‍ പങ്കാളികളായി.  ജില്ലാ തലത്തില്‍ വിവിധ നേട്ടങ്ങള്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ വെച്ച് അനുമോദിച്ചു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ വി ചന്ദ്രശേഖരന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണി, ആന്‍സി ആന്‍റണി, ബി ആര്‍ സി ട്രെയ്നര്‍ കെ ടി വിനോദ്, സജിഷ ഷിബു, സജിനി സുരേഷ്, എം എ ലില്ലിക്കുട്ടി, സലിം വാക്കട, കെ സന്തോഷ്, എം മാലതി, എം പീ കെ ഗിരീഷ്കുമാര്‍, പി ബി അജിത, സി സി ഷാലി, പി ഷിബുകുമാര്‍, ടി സുനിത, റോസ്‌ലിന്‍, രസിത മനോജ്, സ്മൈല ബിനോയ്, ജസീന ജംഷിദ്, ചിത്ര, ഭാരതി കൃഷ്ണന്‍, കേളു തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക വത്സ പി മത്തായി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ വി മനോജ് സ്വാഗതവും വി മുസ്തഫ നന്ദിയും പറഞ്ഞു. ഒമ്പത് പതിറ്റാണ്ടിലേറെ കാലമായി തരിയോട് പ്രദേശത്ത് പ്രവര്‍ത്തിച്ചു വരുന്ന തരിയോട് ജി എല്‍ പി സ്കൂള്‍ പഠന രംഗത്തും മറ്റു പാഠ്യേതര രംഗങ്ങളിലു മികച്ച പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നു. ഭക്ഷ്യ യോഗ്യമായ ഇലകളെ പുതു തലമുറക്ക് പരിചയപ്പെടുത്തി സംഘടിപ്പിച്ച ഇലയറിവ് 2017, കളയല്ലേ വിളയാണ്, കൂട്ടുകാർക്ക് ഒരു ഓണക്കോടി തുടങ്ങി ഒട്ടേറെ പരിപാടികള്‍ ഏറെ ശ്രദ്ധേയമായ രീതിയില്‍ ഈ അധ്യയന വര്‍ഷം സംഘടിപ്പിച്ചിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *