May 5, 2024

വയനാട്ടിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചട്ടവിരുദ്ധമായ ലൈസന്‍സ് നടപടി; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി മന്ത്രി കെ.ടി.ജലീലിന് നിവേദനം നല്‍കി

0
11 1 1
കല്‍പ്പറ്റ:കേരളത്തിലെ ഏറ്റവും പിന്നോക്കവും ചെറുതുമായ വയനാട് ജില്ലയില്‍ ചെറുകിട വ്യാപാര മേഖലയില്‍ തൊഴില്‍ ചെയ്യുന്ന 12000-ത്തോളം വ്യാപാരികള്‍ ഉണ്ട്.ദിവസേന 1000-മുതല്‍ 5000 വിറ്റുവരവുള്ള സ്വയം തൊഴില്‍ ചെയ്യുന്നവരാണ് ഭൂരിഭാഗവും.ഇവര്‍ക്ക് വ്യാപാരിയെന്ന്‍ തെളിയിക്കാനുള്ള ഏക സര്ട്ടിഫിക്കറ്റ് പഞ്ചായത്ത് ലൈസന്‍സ് ആണ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന്‍ വായ്പ എടുക്കുന്നതിനും,വ്യാപാരി ക്ഷേമനിധിയില്‍ ചേരുന്നതിനും പഞ്ചായത്ത് ലൈസന്‍സ് ആവശ്യമാണ്.എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്ഥമായി പഞ്ചായത്ത് ലൈസന്‍സിന് അപേക്ഷ കൊടുത്താല്‍ സാനിറ്ററി സര്ട്ടിഫിക്കറ്റ്,വാടക എഗ്രിമെന്റ്,ഉറവിട മാലിന്യ സംസ്‌കരണത്തിന് സംവിധാനം തുടങ്ങിയവ മാത്രമല്ല വളരെ ഉയര്‍ന്ന ലൈസന്‍സ് ഫീയും തൊഴില്‍ നികുതിയുമാണ് ആവശ്യപ്പെടുന്നത്.വലിയ സ്ഥാപനങ്ങള്‍ക്ക് കൂടിയ നിരക്ക് ഈടാക്കുന്ന പ്രകാരം ചെറിയ നാമമാത്ര വ്യാപാരം ചെയ്യുന്നവര്‍ക്കും ഈടാക്കുന്നത് അതേ നിരക്കാണ്.അതുകൊണ്ട് നല്ല ഒരു വിഭാഗം ചെറുകിട വ്യാപാരികള്‍ ലൈസന്‍സ് പുതുക്കാന്‍ തയ്യാറാകാത്ത സാഹചര്യം ഉണ്ടായിക്കൊണ്ടിരിക്കുന്നു.ലൈസന്‍സ് പുതുക്കുതിലുള്ള വിമുഖതയുടെ പ്രധാന കാരണം ടൗണുകളിലും പ്രധാന കവലകളിലും തഴച്ച് വളരുന്ന വഴിവാണിഭമാണ്.ഒരു ഭാഗത്ത് ആവശ്യമായ ലൈസന്‍സുകള്‍ എടുത്ത് കച്ചവടം ചെയ്ത് വരുവരെ മാത്രം പരിശോധിക്കുന്ന വകുപ്പ് ഉദ്യോഗസ്ഥര്‍ മറുഭാഗത്ത് യാതൊരു ലൈസന്‍സ് പോലും ഇല്ലാതെ ഭക്ഷ്യവസ്തുക്കളടക്കം വില്‍പ്പന നടത്തുന്ന വരെ പ്രോല്‍സാഹിപ്പിക്കുന്നു.ഈ സാഹചര്യത്തില്‍ ഡി ആന്റ് ഒ ലൈസന്‍സ് ഉള്‍പ്പെടെയുള്ളത് നിരാഹരിക്കുന്നതിന് ചെറുകിട വ്യാപാരികളെ കുറ്റപ്പെടുത്താന്‍ കഴിയില്ല.നിലവില്‍ പഞ്ചായത്തുകള്‍ ഡി ആന്റ് ഒ ലൈസന്‍സ് നല്‍കുന്നത് വിറ്റുവരവിന്റേയും ലാഭത്തിന്റേയും അടിസ്ഥാനത്തിലാണ്.അതിനുള്ള മാനദണ്ഡം അനുമാനവും നിഗമനവുമാണ് രാജ്യത്ത് നടപ്പാക്കിയ നോട്ട്നിരോധനവും,ജി.എസ്.ടി-യും ചെറുകിട വ്യാപാരികളുടെ തൊഴില്‍ ഇല്ലാതാക്കിയിരിക്കുന്നു.വയനാട്ടില്‍ ഒരേ പ്രദേശത്തുള്ള 100 കണക്കിന് സ്ഥാപനങ്ങള്‍ ദിവസേന പൂട്ടികൊണ്ടിരിക്കുകയാണ്.ആയതിനാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് മുന്‍കാലങ്ങളിലേതുപോലെ ഡി ആന്റ് ഒ ലൈസന്‍സ് അനുവദിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലാതെ തഴച്ചു വളര്‍ന്നുകൊണ്ടിരിക്കുന്ന തെരുവോര കച്ചവടം നിയന്ത്രിക്കാനുള്ള നടപടിയും സ്വീകരിക്കണമെന്ന്‍ അപേക്ഷിക്കുന്നു.ജില്ലാ ട്രഷറര്‍ ഇ.ഹൈദ്രു,ജില്ലാ വൈസ് പ്രസിഡന്റ് കെ.കുഞ്ഞിരായിന്‍ ഹാജി,സംസ്ഥാന കൗണ്‍സില്‍ അഷ്‌റഫ് വേങ്ങാട്,യൂണിറ്റ് ഭാരവാഹികളായ കുഞ്ഞബ്ദുള്ള ഹാജി,തനിമ അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *