April 20, 2026

വൃക്കരോഗം ബാധിച്ച കുടുംബനാഥൻ സുമനസ്സുകളുടെ കനിവു തേടുന്നു: രവിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനായി നിങ്ങൾക്കും സഹായിക്കാം

0
22md12
By ന്യൂസ് വയനാട് ബ്യൂറോ

 
 
മാനന്തവാടി: ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്തുന്ന അമ്പുകുത്തി വാഴയില്‍കുടി രവിയ്ക്ക് (56) പെണ്‍മക്കള്‍ മൂന്നാണ്. മൂന്നു പേരും വിദ്യാര്‍ഥികള്‍. ആകെയുള്ള ആറു സെന്റ് ഭൂമിയില്‍ ഇതുവരെ രവിയും ഭാര്യയും കഴിഞ്ഞിരുന്നത് തങ്ങളുടെ വിഷമം മക്കളെ അറിയിക്കാതെയാണ്. അവരുടെ പഠനത്തിനൊന്നും ഒരു കുറവും വരുത്തിയിട്ടില്ല. എന്നാല്‍ ഇനി മുന്നോട്ടുള്ള ജീവിതയാത്ര എങ്ങനെയാവുമെന്ന് രവിയ്ക്ക് ഒരു നിശ്ചയവുമില്ല. ഇല്ലായ്മയില്‍ പൊറുതി മുട്ടി കഴിയുമ്പോള്‍ വില്ലനായെത്തിയ വൃക്കരോഗമാണ് രവിയുടെ കുടുംബത്തിനു തിരിച്ചടിയായത്. 
മാനന്തവാടി ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളിയാണ് രവി. വിട്ടുമാറാത്ത ക്ഷീണം ശരീരത്തിനു പ്രശ്‌നം സൃഷ്ടിച്ചപ്പോഴാണ് രവി ഡോക്ടറെ സമീപിച്ചത്. അപ്പോഴാണ് ഇരു വൃക്കകളും തകരാറിലായതായി മനസിലാക്കുന്നത്. ഇപ്പോള്‍ തന്നെ ചികിത്സയ്ക്ക് ഭീമമായ തുക ചിലവായി. ഇനി സുമനസുകള്‍ കനിഞ്ഞെങ്കില്‍ മാത്രമേ രവിയ്ക്ക് തുടര്‍ ചികിത്സ സാധ്യമാകൂ. അസുഖ ബാധിതയായതിനാൽ രവിയുടെ ഭാര്യയ്ക്കും ജോലിക്കൊന്നും പോകാന്‍ സാധ്യമല്ല. രവി ഓട്ടോ ഓടിച്ചു കൊണ്ടു വരുന്ന വരുമാനത്താലാണ് ഇവരുടെ കുടുംബം പുലര്‍ന്നിരുന്നത്. ഇനിയെങ്ങനെ ജീവിക്കും എന്ന ആധി ഇവരുടെ കുടുംബത്തിനുണ്ട്. 
രവിയുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി മാനന്തവാടി നഗരസഭ പുതിയ വീടു വച്ചു നല്‍കുന്ന മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വീടു നിര്‍മിക്കാനുള്ള ഉടമ്പടി വയ്ക്കാനുള്ള തുച്ഛമായ പണം പോലും ഇവരുടെ കൈയിലില്ല. നിര്‍ധനനായ രവിയുടെ ചികിത്സയ്ക്കും കുടുംബത്തെ സഹായിക്കുന്നതിനുമായി മാനന്തവാടി നഗരസഭാ ആറാം വാര്‍ഡ് കൗണ്‍സിലര്‍ ശാരദാ സജീവന്‍ ചെയര്‍പേഴ്‌സണായും കെ.കെ. സധു കണ്‍വീനറായും രവി വാഴയില്‍കുടി ചികിത്സാ സഹായ നിധി രൂപവത്കരിച്ചിച്ചുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മാനന്തവാടി ശാഖയില്‍ 2879000100061264 (ഐ.എഫ്.എസ്.സി- PUNB0287900) നമ്പര്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ചികിത്സാ സഹായങ്ങള്‍ ശാരദാ സജീവന്‍, ചെയര്‍പേഴ്‌സണ്‍, രവി വാഴയില്‍കുടി ചികിത്സാ സഹായനിധി, സജനാ നിവാസ്, ചൂട്ടക്കടവ്, മാനന്തവാടി, 670 645 എന്ന വിലാസത്തിലും അയക്കാം. ഫോണ്‍: 9496288612, 9846439300.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *