April 20, 2026

ജലസംരക്ഷണ സന്ദേശവുമായി ജലഹസ്തം ഉദ്ഘാടനം ചെയ്തു .

0
IMG-20180121-WA0012
By ന്യൂസ് വയനാട് ബ്യൂറോ
                       പുൽപള്ളി :സുൽത്താൻ ബത്തേരി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഴകളിലേക്കും തോടുകളിലെയും മാലിന്യം നീക്കം ചെയ്ത് തടയണ കെട്ടി സംരക്ഷിക്കുന്ന ‘ജലഹസ്തം’ പദ്ധതിയുടെ നിയോജകമണ്ഡലം തല ഉദ്ഘാടനം  കടമാൻതോടിന്റെ ഉത്ഭവ സ്ഥലമായ മന്മഥൻ മൂലയിൽ വെച്ച് ഡി .സി .സി പ്രസിഡന്റ് ഐ .സി ബാലകൃഷ്ണൻ എം .എൽ .എ നിർവഹിച്ചു .പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കാൻ യുവാക്കൾ മുന്നിട്ട് ഇറങ്ങണമെന്നും  ബത്തേരി നിയോജകമണ്ഡലത്തിലെ  മുഴുവൻ പഞ്ചായത്തുകളിലും യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജലഹസ്തം പദ്ധതി നടപ്പിലാക്കുമെന്നും  അദ്ദേഹം പറഞ്ഞു .യൂത്ത് കോൺഗ്രസ് സുൽത്താൻബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു .പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി .എസ്‌ ദിലീപ് കുമാർ ,പുൽപള്ളി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സിജു തോട്ടത്തിൽ ,രജനി ,അശ്വിൻ വേണുഗോപാൽ ,,കൃഷ്ണനുണ്ണി ,അനുജിത് ,ബെന്നി ,അഖിൽ ,സിബിൻ തുടങ്ങിയവർ സംസാരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *