ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്ര പുനഃ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം 24 ന്
കല്‍പ്പറ്റ: കല്ലുപാടി ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്ര പുനഃ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം 24 ന്
നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. വിശ്വേശ്വരാനന്ദ സരസ്വതി സ്വാമിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിവിധ പരിപാടികളോടെ പുനഃ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം ആഘോഷിക്കും. ഇതോടനുബന്ധിച്ച് ദേവിക്ക് പൊങ്കാല സമര്‍പ്പണവും അന്നദാനവും നടത്തും. 25മുതല്‍ 31വരെ തൈപ്പൂയ മഹോത്സവവും നടത്തും. ഈ ദിവസങ്ങളില്‍ വിവിധ പൂജകളും ചടങ്ങുകളും കലാപരിപാടികളും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഉത്സവാഘോഷകമ്മിറ്റി പ്രസിഡന്റ് കെ.ആര്‍. കൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി വി.വി. സുരേഷ്, പി.എസ്. രമിണി, സിന്ധു കൃഷ്ണന്‍കുട്ടി, ബി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply