പട്ടികജാതി ക്ഷേമസമിതി; വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ കല്‍പ്പറ്റയില്‍ നടന്നു
കല്‍പ്പറ്റ:പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്)വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ കല്‍പ്പറ്റ എന്‍.ജി.ഒ.യൂണിയന്‍ ഹാളില്‍ നടന്നു.കണ്‍വെന്‍ഷന്‍ സി.പി.ഐ.എം ജില്ലാസെക്രട്ടറി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് കെ.സുഗതന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.ലക്ഷ്മണന്‍ സംഘടനാ തീരുമാനങ്ങള്‍ വിശദീകരിച്ചു.ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്തുകള്‍ പട്ടികജാതി വിഭാഗത്തിനുവേണ്ടി വിനിയോഗിക്കേണ്ട ഫണ്ടുകള്‍ കാര്യക്ഷമമായും ഫലപ്രദമായും വിനിയോഗിക്കണമെന്നും പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുക പട്ടികജാതിക്കാരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.ജില്ലാസെക്രട്ടറി എം.സി.ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.ഏരിയാ സെക്രട്ടറി പി.ആര്‍.ശശികുമാര്‍ നന്ദി പറഞ്ഞു.






Leave a Reply