May 30, 2026

കേന്ദ്ര പദ്ധതികൾ:ഫീൽഡ് പബ്ലിസിറ്റി ത്രിദിന സെമിനാർ പരമ്പര നാളെ(ചൊവ്വ ) തുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ കണ്ണൂർ വയനാട് ഫീൽഡ് പബ്ലിസിറ്റി ഡയറക്ട്രേറ്റിന്റെ ആഭിമുഖ്യത്തിൽ വയനാട്ടിൽ നടത്തുന്ന ത്രിദിന സെമിനാർ പരമ്പര ചൊവ്വാഴ്ച തുടങ്ങും.  ജനോപകാരപ്രദമായ കേന്ദ്ര പദ്ധതികളെ കുറിച്ചാണ് സെമിനാർ പരമ്പര. രാവിലെ 10-ന് പനമരം ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കുന്ന  സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. പനമരം പ്രാമപഞ്ചായത്ത്  പ്രസിഡണ്ട് സീന അധ്യക്ഷത വഹിക്കും.
      കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളായ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, സ്വഛ് ഭാരത് അഭിയാൻ, മുദ്രയോജന,  ഉജ്ജല യോജന, ദീൻ ദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യോജന, തുടങ്ങിയവയെ കുറിച്ചായിരിക്കും ക്ലാസ്സുകൾ .ഇതു കൂടാതെ വിവിധ മത്സരങ്ങൾ, മാജിക് ഷോ ,സിനിമാ പ്രദർശനം എന്നിവയും ഉണ്ടാകും. സമാപന ദിവസമായ 25-ന് മാനന്തവാടി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഹാളിലായിരിക്കും പരിപാടി.ഉദ്ഘാടന സമ്മേളനത്തിലും സമാപന സമ്മേളനത്തിലും ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ  പ്രമുഖർ എന്നിവർ സംബന്ധിക്കുമെന്ന് ഫീൽഡ് പബ്ലിസിറ്റി ഓഫീസർ കെ.എസ്. ബാബുരാജൻ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *