August 10, 2026

റവന്യു വകുപ്പിൽ അഞ്ച് ആർ.ഡി.ഓഫീസുകളും 120 തസ്തികകളും അനുവദിച്ച എൽ.ഡി.എഫ് സർക്കാരിനെ അഭിനന്ദിച്ചു.

0
IMG-20180125-WA0032
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:ബജറ്റ് പ്രഖ്യാപനം യാഥാർത്ഥ്യമാക്കി റവന്യു 
വകുപ്പിൽ അഞ്ച് ആർ.ഡി.ആഫീസുകളും
120 തസ്തികകളും സൃഷ്ടിച്ച ഇടതു പക്ഷ സർക്കാരിനും റവന്യു മന്ത്രിക്കും അഭിവാദ്യം  അർപ്പിച്ച് ജോയിന്റ് കൗൺസിൽ ,കേരളാ റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസ്സോസ്സിയേഷന്റെയും സംയുക്തഭിമുഖ്യത്തിൽ വയനാട് 
കളക്ട്രേറ്റിൽ ആഹ്ളാദ  പ്രകടനവും
 വിശദീകരണ യോഗവും നടത്തി .ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി.വി ആന്റണി ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം.കെ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.ഡി.എസ്.എ
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം.ആർ.സിന്ധു കെ.ആർ.ഡി.എസ്.എ ജില്ലാ പ്രസിഡന്റ് സ.കെ.ഷമീർ,റഷീദാ പി.പി, വിനോദ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *