May 6, 2024

ശ്രീചിത്ര ഭൂമിയിലെ കാർഷിക ഉൽപ്പന്ന മോഷണം വിവാദം പുകയുന്നു

0


മാനന്തവാടി ∙ തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്സ് ടൗണിൽ ശ്രീചിത്ര
ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിന്റെ ഉപകേന്ദ്രം
സ്ഥാപിക്കുന്നതിനായി ഏറ്റെടുത്ത 75 ഏക്കർ ഭൂമിയിലെ കാർഷിക ഉൽപ്പന്ന
മോഷണത്തിൽ വിവാദം പുകയുന്നു. പട്ടാപ്പകൽ തന്നെ ഇവിടെ നിന്ന് കുരുമുളക്
പറിച്ചെടുക്കുന്നത് വാർത്തയായിരുന്നു. തേങ്ങ, അടക്ക, കാപ്പി എന്നിവയും
മോഷണം പോയിട്ടുണ്ട്. എന്നാൽ ഉത്തരവാദപ്പെട്ടവരാരും ഇവിടെ നടക്കുന്ന
പകൽകൊളള അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

അതേ സമയം സർക്കാർ ഭൂമിയിലെ മോഷണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് യൂത്ത്
കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി രംഗത്തെത്തി. ഇൗ ആവശ്യം ഉന്നയിച്ച്
നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട് സബ് കലക്ടർക്ക് പരാതി നൽകി.
മെഡിക്കൽ കോളജ്, ശ്രീചിത്ര ഭൂമികളിൽ നടന്ന കളവിനെതിരെ പ്രക്ഷോഭം
സംഘടിപ്പിക്കാൻ യുവമോർച്ച ജില്ലാ കമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്.


അതേസമയം മോഷണത്തെക്കുറിച്ച് അന്വേഷിച്ച് റോപ്പോർട്ട് നൽകാൻ ഡിഎംഒയോട്
ആവശ്യപ്പെടുമെന്ന് കലക്ടർ എസ്. സുഹാസ് പറഞ്ഞു. ആരോഗ്യ വകുപ്പിന്
കൈമാറിക്കിട്ടിയ 75 ഏക്കർ സ്ഥലത്തെ കർഷിക ഉൽപ്പന്നങ്ങളുടെ
വിലത്തിട്ടപ്പെടുത്തി നൽകണമെന്ന് ആവശ്യപ്പെട്ട് കൃഷി വകുപ്പിനെ
സമീപിച്ചതായും മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്നും ഡിഎംഒ ഡോ. വി. ജിതേഷ്
പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *