May 6, 2024

വയനാട് ജില്ലയില്‍ ഭിന്നലിംഗക്കാരായി 210 പേര്‍: ട്രാന്‍സ്ജന്‍ഡര്‍ സംഗമം 28 ന്

0

കല്‍പ്പറ്റ: ജില്ലയില്‍ ഭിന്നലിംഗക്കാരായി 210 പേരുണ്ടെന്ന് സര്‍വ്വേ. കോഴിക്കോട് ആസ്ഥാനമായ സന്നദ്ധസംഘടന നടത്തിയ സര്‍വ്വേയിലാണ് ജില്ലയിലെ ഭിന്നലിംഗക്കാരുടെ എണ്ണം സംബന്ധിച്ച് വിവരങ്ങളുള്ളത്. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കായുള്ള സംഗമം 28ന് കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തികൊണ്ടുവരുന്നതിനായാണ് നിരഞ്ജന -2018 എന്ന പേരില്‍ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. 


   കുടുംബശ്രീ ജില്ലാ മിഷന്‍, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, ജില്ലാ സാക്ഷരതാ മിഷന്‍ എന്നിവര്‍ ചേര്‍ന്ന് ഭിന്നലിംഗക്കാരുടെ സാംസ്‌കാരിക സംഘടനയായ അഭിനയ കള്‍ച്ചറല്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് സംഗമം നടത്തുന്നത്. സമൂഹത്തില്‍ നിന്നും കുടുബത്തില്‍ നിന്നും അവഗണിക്കപ്പെടുന്ന വിഭാഗത്തെ ഉയര്‍ത്തികൊണ്ടു വരുകയാണ് സംഗമം കൊണ്ടു ലക്ഷ്യമിടുന്നത്. സമൂഹത്തില്‍ ഒറ്റപ്പെട്ട് ജീവിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മുഖ്യധാരയിലേക്ക് എത്തുവാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തുകയാണ് സംഗമത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസം, സാമ്പത്തികം, സാമുഹികം തുടങ്ങി എല്ലാ മേഖലയിലും ഇവര്‍ക്ക് അര്‍ഹത ഉറപ്പുവരുത്തും. ജില്ലാ ജഡ്ജ് ഡോ. വിജയകുമാര്‍ സംഗമം ഉദ്ഘാടനം ചെയ്യും. ജില്ലാ പോലിസ് സൂപ്രണ്ട് ഡോ. അരുള്‍ ആര്‍ ബി കൃഷ്ണ മുഖ്യപ്രഭാഷണം നടത്തും. 

വാര്‍ത്താസമ്മേളനത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സാജിദ, സബ് ജഡ്ജ് സുനിത കെ പി, അഭിനയ കള്‍ച്ചറല്‍ സൊസൈറ്റി ജില്ലാ പ്രസിഡന്റ് ബൈജു എം ജെ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *