June 20, 2026

ഭിന്നലിംഗക്കാരുടെ മിനി സൂപ്പര്‍മാര്‍ക്കറ്റ് സുല്‍ത്താന്‍ ബത്തേരിയില്‍

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഭിന്നലിംഗക്കാരുടെ ഉടമസ്ഥതയിലുള്ള മിനി സൂപ്പര്‍ മാര്‍ക്കറ്റ് സുല്‍ത്താന്‍ ബത്തേരിയില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നു. വൈത്തിരിയില്‍ ചേര്‍ന്ന അയല്‍ക്കൂട്ടത്തില്‍ ഭിന്നലിംഗക്കാരായ അഞ്ചുപേരാണ് പങ്കെടുത്തത്. ഇവരെ ഉള്‍പ്പെടുത്തി രൂപീകരിച്ച അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നത്. കുടുംബത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തല്‍ ഭയന്നും മറ്റും തങ്ങള്‍ ഭിന്നലിംഗക്കാരാണെന്ന് പുറം ലോകത്തെ അറിയിക്കാതെ ദുരിത ജീവിതം തുടരുന്ന നിരവധി പേര്‍ ജില്ലയിലുണ്ടെന്ന് കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി സാജിദ പറഞ്ഞു. മിനി സൂപ്പര്‍മാര്‍ക്കറ്റ് പോലെയുള്ള വിവിധ പദ്ധതികള്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ പേര്‍ കൂട്ടായ്മയില്‍ പങ്കാളികളാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *