April 29, 2024

കാരുണ്യ സ്പർശമായി ആശാകിരണം ‘ ക്യാൻസർ നിർണ്ണയ ക്യാമ്പ്.

0
Img 20180126 103626
മാനന്തവാടി: ആശാകിരണം ക്യാൻസർ സുരക്ഷപദ്ധതിയുടെ ഭാഗമായി  മാനന്തവാടി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയിൽ നടത്തിയ സൗജന്യ ക്യാൻസർ രോഗനിർണ്ണയ ക്യാമ്പ് നൂറ് കണക്കിനാളുകൾക്ക് കാരുണ്യ സ്പർശമായി.

       മലബാർ ക്യാൻസർ സെന്ററിലെ വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ക്യാൻസർ രോഗനിർണ്ണയം നടത്തിയത്. കാരിത്താസ് ഇന്ത്യയും കേരള സോഷ്യൽ സർവ്വീസ് ഫോറവും ചേർന്ന് ആറ് മാസം മുമ്പ് ആരംഭിച്ച ആശാ കിരണം  പദ്ധതിയുടെ ആദ്യഘട്ടം ഒരു വർഷം നീണ്ടു നിൽക്കുന്നതാണ്. 420 വളണ്ടിയർമാരുടെ നേതൃത്വത്തിൽ കണ്ണൂർ വയനാട് ജില്ലകളിൽ കഴിഞ്ഞ മാസങ്ങളിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പുകളിൽ നിന്ന് ക്യാൻസർ രോഗ സാധ്യതയും സംശയവും ഉള്ളതായി കണ്ടെത്തിയവരാണ് മലബാർ ക്യാൻസർ സെന്ററിന്റെ രോഗനിർണ്ണയ ക്യാമ്പിനെത്തിയത്.
      പരിപാടി മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം  ഡയറക്ടർ ഫാ: പോൾ കൂട്ടാല ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.എസ്.എസ്. എസ്. ഡയറക്ടർ ഫാ: ബിജോ കറുകപ്പള്ളിൽ അധ്യക്ഷത വഹിച്ചു. മലബാർ ക്യാൻസർ സെന്റർ കമ്മുണിറ്റി ഓങ്കോളജി മേധാവി ഡോ. നീതുവിന്റെയും  ഡോ: പിൻസിന്റെയും ( പ്രിൻസ് അല്ല ) നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സും പരിശോധനയും നടത്തി.
    ബോധവൽക്കരണ സെമിനാറുകൾ, മെഡിക്കൽ ക്യാമ്പുകൾ. , ചികിത്സാ ധനസഹായം,  ബദൽ ജീവിത ശൈലി പരിശീലനം, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം,  ശുചീകരണ യജ്ഞം,  മദ്യം മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം, രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് , , മുടി ദാനം, അവയവദാനം തുടങ്ങി വിവിധ പരിപാടികളാണ് വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആശാ കിരണം പദ്ധതിയുടെ ഭാഗമായി നടത്തി വരുന്നത്. പൊതുജന പങ്കാളിത്തത്തോടെ ഇതിനായി ധനസമാഹരണവും നടത്തിയിരുന്നു. പതിനൊന്ന് ലക്ഷം രൂപ പൊതുജനങ്ങളിൽ ലഭിച്ചുവെന്നും ക്യാൻസർ സുരക്ഷാ യജ്ഞത്തിൽ  ജനങ്ങളുടെ സഹകരണമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്നും ഡബ്ല്യൂ .എസ് . എസ്. എസ്. പ്രോഗ്രാം ഓഫീസർ പി.എ. ജോസ് പറഞ്ഞു. മെഡിക്കൽ ക്യാമ്പിന് പി.ഡി. തോമസ് ,ഷീന റോയി, ഷൈനി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *