June 20, 2026

കല്ലോടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ കല്ലോടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ
വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും '
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഫാ.
അഗസ്റ്റിൻ പുത്തൻപുര അധ്യക്ഷത വഹിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന
എം.സി. ഡോളി, പി.ജെ. മേരി, സിസ്റ്റർ എൽസി ജോൺ എന്നിവരുടെ ഫോട്ടോ
അനാച്ഛാദനം എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ നിർവ്വഹിച്ചു.


പ്രതിഭകൾക്കുള്ള എൻഡോവ്മെന്റ് വിതരണം മുൻ പ്രിൻസിപ്പൾ കെ.എ. അന്റണി
നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം നജീബ് മണ്ണാർ, പ്രിൻസിപ്പൽ എൻ.പി.
മാർട്ടിൻ, സി.വി. ജോർജ്, ടി.എം. ഷാജൻ, സിബി കപ്പലുമാക്കൽ, ജോർജ്
പടകൂട്ടിൽ, സാൽവി ഷാജൻ, കൃഷ്ണപ്രിയ, എം.യു. സെബാസ്റ്റ്യൻ, ഷൈൻ സി.
മാത്യു, വി.ടി. സന്തോഷ് എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *