September 23, 2026

വേ ഫാം മികച്ച ഉല്പാദക കമ്പനി: പടിഞ്ഞാറത്തറ മികച്ച ഫാർമേഴ്സ് ക്ലബ്ബ്: പുരസ്കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു

0
IMG-20180126-WA0184
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: വയനാട് ജില്ലയിലെ മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മയായ വേഫാമിനെ മികച്ച ഉല്പാദക കമ്പനിയായി തിരഞ്ഞെടുത്തു. പടിഞ്ഞാറത്തറ ഫാർമേഴ്സ് ക്ലബ്ബിനെ മികച്ച ഫാർമേഴ്സ് ക്ലബ്ബായും തിരഞ്ഞെടുത്തു.നബാർഡിന് കീഴിൽ കേരളത്തിൽ 105 ഉല്പാദക കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.ഇവയിൽ പതിനൊന്നെണ്ണം വയനാട്ടിലാണ്. 
     തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്തു. നബാർഡ് എ.ജി.എം. എൻ.എസ്. സജികുമാർ, വേ ഫാം ചെയർമാൻ ഹരിഹരൻ , ഡയറക്ടർ പദ്മിനി ശിവദാസ്., ഗീത വിജയൻ , ജിഷ എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. നബാർഡ് ഉദ്യോഗസ്ഥ മേധാവികൾ ,ജനപ്രതിനിധികൾ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *