September 1, 2026

കമ്പളക്കാട് സ്കൂളിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണം -കെ.എസ്.യു. കണിയാമ്പറ്റ മണ്ഡലം കമ്മറ്റി

0
IMG-20180128-WA0062
By ന്യൂസ് വയനാട് ബ്യൂറോ
      കമ്പളക്കാട് :കുട്ടികളുടെ ഭാവി തകർക്കുന്ന തരത്തിലാണ് കുറെ നാളുകളായി കമ്പളക്കാട് യു.പി. സ്കൂളിലെ പ്രവർത്തനം.കുട്ടികൾക്ക് എന്നും പ്രചോദനം ആകേണ്ടവർ തമ്മിൽ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.സ്കൂൾ അകത്തളങ്ങളിൽ നടക്കുന്ന സംഘടനാ പ്രവർത്തനങ്ങൾ ആണ് ഇതിന്റെ കാരണങ്ങൾ എന്നും എത്രയും പെട്ടന്ന് ഇതിനൊരു പരിഹാരം ഉണ്ടാകണം എന്നും കമ്മറ്റി അഭിപ്രായപ്പെട്ടു .കൺവൻഷൻ ഉത്ഘാടനം ജില്ലാ പ്രസിഡണ്ട്‌ അമൽ ജോയ് ,മുഖ്യപ്രഭാഷണം സ്റ്റേറ്റ് ഉപാധ്യക്ഷൻ ജഷീർ പള്ളിവയലും നിർവഹിച്ചു .ഡി.സി.സി. സെക്രട്ടറി മോയിൻ കടവൻ ,ഡി.സി.സി. സെക്രട്ടറി നജീബ് കരണി ,കണിയാമ്പറ്റ മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു ,യൂത്ത് കോൺഗ്രസ്‌ കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട്‌ റനീഷ് ,ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് ഷംസാദ് മരക്കാർ ,രോഹിത് ബോധി ,താരീഖ് കടവൻ ,ഷാജി കോരൻകുന്നൻ ,അഷ്‌റഫ്‌ പഞ്ചാര ,മുത്തലിബ് പഞ്ചാര ,എന്നിവർ സംസാരിച്ചു .ആഷിക് സ്വാഗതവും മിഥുലാജ് നന്ദിയും പറഞു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *