April 17, 2026

ഗുണ്ടൽപേട്ടയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് അപകടം: നാദാപുരം സ്വദേശിയായ കണ്ടക്ടർ മരിച്ചു.

0
FB_IMG_1517200847583
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: ഗുണ്ടൽപേട്ടയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട്   അപകടത്തിൽപെട്ടു; നാദാപുരം സ്വദേശിയായ കണ്ടക്ടർ മരിച്ചു.
ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ   എ ടി സി 145 നമ്പര്‍ സൂപ്പര്‍ എക്‌സ്പ്രസ് ബസാണ് അപകടത്തില്‍പ്പെട്ടത്.ഗുണ്ടല്‍പേട്ട കക്കല്‍ തൊണ്ടിക്ക് സമീപം വെച്ച്     ഇന്ന് പുലര്‍ച്ചെ 3.30 യോടെയാണ് അപകടം. അപകടത്തില്‍ കോഴിക്കോട്  നാദാപുരം സ്വദേശിയായ കണ്ടക്ടര്‍ പി.പി സിജു (35)  വാണ് മരിച്ചത്.. യാത്രക്കാരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. .അപകടത്തിന്റെ ആഘാതത്തില്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിതെറിച്ച് പോയ നിലയിലാണുള്ളത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന്  പ്രദേശവാസികൾ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *