August 10, 2026

ഭവന വായ്പ:പട്ടികജാതി ഭവനരഹിതരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ഞങ്ങളുടെ വീട് പദ്ധതിയിൽ ജില്ലയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭവനരഹിതരിൽ നിന്നും പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപറേഷൻ അപേക്ഷ
ക്ഷണിച്ചു. പരമാവധി വായ്പാ തുക 10 ലക്ഷം രൂപ. മൂന്ന് ലക്ഷം രൂപ വരെ കുടുംബ
വാർഷിക വരുമാനമുള്ള 18നും 55നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 5
ലക്ഷം രൂപ വരെ 7.5 ശതമാനം പലിശയും, അതിനു മുകളിൽ 10 ലക്ഷം രൂപ വരെ 8
ശതമാനവും ആണ്. അപേക്ഷകന്റെ പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ
വാസയോഗ്യമായ ഭവനം ഉാവാൻ പാടില്ല. വായ്പാ പരിധിക്ക് വിധേയമായി പരമാവധി
90 ശതമാനം തുക വരെ കോർപ്പറേഷൻ വായ്പയായി നൽകുകയും ബാക്കി തുക
ഗുണഭോക്താവിന്റെ വിഹിതവുമാണ്. വായ്പയ്ക്ക് ഗുണഭോക്താക്കൾ കോർപ്പറേഷൻ
നിഷ്‌കർഷിക്കുന്ന ജാമ്യം ഹാജരാക്കണം. ഫോൺ 04936202869 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *