കുട്ടികൾക്കുള്ള മരുന്ന് കക്കൂസിലെ ബക്കറ്റിലെ വെള്ളത്തിൽ കലക്കി കൊടുത്തതായി പരാതി.
കൽപ്പറ്റ: ആരോഗ്യ വകുപ്പിന് കീഴിൽ മേപ്പാടിയിൽ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്കുള്ള മരുന്ന് കക്കൂസിലെ ബക്കറ്റിൽ വെള്ളമെടുത്ത് കലക്കി കൊടുത്തതായി പരാതി. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ബഹളമുണ്ടാക്കുകയും ജീവനക്കാരോട് കയർക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. സ്ഥലത്തെത്തിയവർ മൊബൈൽ ഫോണിൽ വീഡിയോ എടുത്ത് സോഷ്യൽ മീഡിയ വഴി കാണിച്ചിട്ടും ആരോഗ്യ വകുപ്പധികൃതർ സംഭവം നിഷേധിക്കുകയാണുണ്ടായത്.തിളപ്പിച്ചാറിയ വെള്ളത്തിന് പകരമാണ് മലിനജലം ഉപയോഗിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.





Leave a Reply