June 30, 2026

യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
          
 തിരുനെല്ലി അപ്പപ്പാറ ആറങ്ങാടന്‍  പുത്തന്‍ പീടികയ്ക്കല്‍ തറുവായിയുടെ മകന്‍ അബ്ദുള്‍ റൗഫ് (44)  ആണ് മരിച്ചത്. കാട്ടിക്കുളം ബസ്റ്റാന്റിന് മുന്‍വശത്തുള്ള ലൈല കോംപ്ലക്‌സ്  കെട്ടിടത്തിന്റെ മുകളില്‍ നിന്നും  കാല്‍ വഴുതിവീണാണ് അപകടം സംഭവിച്ചത്.  ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. വീണ ഉടന്‍ ജില്ലാശുപത്രിയിലെത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഈ  കെട്ടിടത്തിന്റെ ഉടമയുടെ ഡ്രൈവറായിരുന്ന റൗഫ് ഇന്നലെ കനത്ത മഴ പെയ്ത സമയത്ത് ഇരുനില കെട്ടിടത്തിന്റെ മുകള്‍ഭാഗത്തെ വെള്ളം ഒഴിവാക്കി വിടുന്നതിനായി ശ്രമിക്കവെ കാല്‍ വഴുതി നിലത്ത് വീണാണ് അപകടമുണ്ടായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *