June 30, 2026

ദേശീയ വ്യാപാര ദിനം: നാളെ അമ്പലവയലിൽ വിവിധ പരിപാടികൾ

0
IMG-20180808-WA0026
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
ദേശീയ വ്യാപാരി ദിനമായ ആഗസ്റ്റ് 9 ന് വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലവയൽ യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2015-ൽ കേന്ദ്ര സർക്കാർ രാജ്യത്തെ വ്യാപാരികൾക്കായി പ്രഖ്യാപിച്ച ദേശീയ ട്രേഡേഴ്സ് ഡേ അഥവാ വ്യാപാരി ദിനമാണ് ആഗസ്റ്റ് 9 –  രാജ്യവ്യാപകമായി ഈ വർഷം ഗ്രാമങ്ങളിലെ കർഷകരെ ആദരിച്ചും സാമൂഹ്യ ,സാംസ്കാരിക ,ജീവകാരുണ്യ ,കല, കായിക മേഖലകളിൽ മികവ് തെളിയിച്ച പ്രാദേശിക വ്യക്തികളെയും ആദരിക്കും. ഇതിന്റെ ഭാഗമായി അമ്പലവയൽ 
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തെരെഞ്ഞെടുത്ത 20 കർഷകരെ ആദരിക്കും .ഇതിന് പുറമെ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച  പി.എച്ച്. ജെയിംസ്, പി.എൽ. ജോസി, ഷാൻ ജോസഫ്, ചെമ്പുള്ളി വാസു, ജയരാജൻ മാസ്റ്റർ എന്നിവരെ
 അനുമോദിക്കും .രാവിലെ 9.3o – ന് ഘോഷയാത്രയോടെ പരിപാടികൾ ആരംഭിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.കെ. വാസുദേവൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ അനിൽ അനിൽ കുമാർ .എ പി കുഞ്ഞുമോൾ ,.എം യു ജോർജ്, തുടങ്ങിയവർ പങ്കെടുക്കുമെന്നും ഇവർ പറഞ്ഞു .വി . .റ്റി. ജോസഫ്, സന്തോഷ് കുമാർ, വി.ഡി. ബൈജൂ ,പി .പി . റഫീഖ്, ധനീഷ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *