കർക്കിടക വാവ് ബലി: പൊൻകുഴിയിൽ ഒരുക്കങ്ങൾ പൂർത്തിയായി.
ബത്തേരി:- പിതൃ തർപ്പണത്തിനു പ്രസിദ്ധമായ പൊൻകുഴി ശ്രീരാമ ക്ഷേത്രത്തിൽ കർക്കിടക വാവുബലിക്കുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. ഓഗസ്റ്റ് പതിനൊന്നിന് പുലർച്ചെ മൂന്ന് മണിക്ക് ബലി തർപ്പണം ആരംഭിക്കും.വിവിധ സർക്കാർ വകുപ്പുകളുടെയും ,ബത്തേരി മഹാഗണപതി ക്ഷേത്ര സമിതിയുടെയും നേത്രത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. ബലിതർപ്പണത്തിനായെത്തുന്ന ഭക്തജനങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി വാവുബലി സുഗമാക്കാൻ നടപടികൾ സ്വീകരിച്ചതായും കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ,അയൽജില്ലകളിൽ നിന്നും , തമിഴ് നാട്ടിൽ നിന്നുമടക്കം ഭക്തന്മാർ എത്തിചേരും.
പതിനായിരം പേർ ബലിതർപ്പണം നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.അഞ്ഞൂറ് പേർക്ക് ഒരേ സമയം ബലിതർപ്പണം ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായും പാലിക്കും.ടിക്കറ്റ് കൗണ്ടറിനും ,ബാലിസാധനങ്ങൾ വിതരണം ചെയ്യാനും പ്രത്യക കൌണ്ടർ ഒരുക്കിയിട്ടുണ്ട്. കെ എസ് ആർ ടി സി ബത്തേരിയിൽ നിന്നും നാലു മണിമുതൽ സ്പെഷ്യൽ ട്രിപ്പുകൾ ആരംഭിക്കും.
സുരക്ഷയും ട്രാഫിക് സംവിധാനങ്ങളൂം സുഗമമാക്കാൻ വിപുലമായ പോലീസ് സേനയുണ്ടാകും,മഴ കൂടുതലായതിനാൽ ഫൈബർ ബോട്ട് നിർത്തി ഫയർ ആൻഡ് റെസ്ക്യുസേന സുരക്ഷക്കായി നിലയുറപ്പിക്കും.ആരോഗ്യ വകുപ്പ് ഡോക്ടർ മാരുടെ നേത്രത്വത്തിൽ പ്രത്യക മെഡിക്കൽ സംഘവും പ്രവർത്തിക്കും.കൂടാതെ ആംബുലെൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
റിപ്പോർട്ട്: ജയരാജ് ബത്തേരി
ചിത്രങ്ങൾ: (ഫയൽ )






Leave a Reply