സൂര്യക്കും മാതാപിതാക്കൾക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ ആനപ്പാറയിലെത്തിയത് ആയിരങ്ങൾ
കൂട്ടത്തോടെ പുഴയിൽ ചാടി മരിച്ച നാലംഗ കുടുംബത്തിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ ഒരു നോക്ക് കാണാൻ ആനപ്പാറയിൽ എത്തിയത് ആയിരങ്ങൾ .
വെണ്ണിയോട് വലിയ പുഴയില്‍ വീണ് മരിച്ച ആനപ്പാറ സ്വദേശികളായ കല്ലിരുട്ടിപറമ്പില്‍ നാരായണന്‍ കുട്ടി(45), ഭാര്യ ശ്രീജ(37), മകൾ സൂര്യ(11) എന്നിവരുടെ മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു.മനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മുതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ ആനപ്പാറയിൽ എത്തിച്ചു.ആനപ്പാറ എൽ ആർ സി ക്ലബ്ബിൽ പൊതുദർശനത്തിന് വച്ചു ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കുന്നതിനു മായി ആയിരങ്ങളാണ് എത്തിയത് . തുടർന്ന് അഞ്ച് മണിയോടെ ആനപ്പാറ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. അതേ സമയം ഇനി കണ്ടെത്താനുള്ള കൃഷ്ണൻകുട്ടിയുടെ മകൻ സായൂജ്(9) ന് വേണ്ടി തിരച്ചിൽ തുടരുകയാണ് പ്രതിക്കൂല കാലാവസ്ഥയായതിനാൽ ച്ചിലിന് തടസം നേരിടുന്നുണ് ഞായറാഴ്ച രാവിലെയാണ് നാലംഗ കുടുംബത്തെവെണ്ണിയോട് വലിയ പുഴയിൽ കാണാതായത്. ഇതില്‍ നാരായണന്റെ മൃതദേഹം ഞായറാഴ്ച ഉച്ചയോടെ സമീപത്ത് നിന്ന് തന്നെ കണ്ടെത്തി. ഒരു കിലോമീറ്റർ താഴെ നിന്ന് ശ്രീജയുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കണ്ടെത്തിയത്.
ചുണ്ടേൽ ആർ.സി.യു.പി.സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് സായുജ് .ചുണ്ടേൽ ആർ.സി. ഹൈസ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ് സൂര്യ .അച്ചടക്കവും മിതത്വവുമുള്ള കുട്ടികളായിരുന്നു ഇരുവരുമെന്ന് അധ്യാപകരും സഹപാഠികളും പറയുന്നു. മാതാപിതാക്കൾ മരിച്ച വിവരമറിഞ്ഞപ്പോഴും തങ്ങളുടെ കളികൂട്ടുകാരായ സൂര്യയും സായൂജും മരിക്കരുതേയെന്നായിരുന്നു ഇവരുടെ പ്രാർത്ഥന .സായൂജിനായി കാത്തിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും.





Leave a Reply