July 14, 2026

മക്കി മലയിൽ ഉരുൾപൊട്ടലിൽ കാണാതായ ദമ്പതികളുടെ മൃതദേഹം കിട്ടി.

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് മക്കി മലയിൽ രാവിലെ ഉരുൾപൊട്ടലിൽ കാണാതായ ദമ്പതികളുടെ മൃതദേഹം ലഭിച്ചു. മക്കിമല ഗവ: എൽ.പി.സ്കൂളിന് സമീപം താമസിച്ച മംഗലശ്ശേരി റസാഖ് (45) ഭാര്യ സീനത്ത് ( 35 ) എന്നിവരുടെ മൃതദേഹമാണ് നാട്ടുകാർ രക്ഷാപ്രവർത്തനത്തിനിടെ കണ്ടെടുത്തത്. ഫയർഫോഴ്സിന് സ്ഥലത്തേക്ക് എത്തിപ്പെടാനായില്ല. പഞ്ചാര കൊല്ലി വാളാട്ടു കുന്നിൽ ഒറ്റപ്പെട്ട അമ്പതോളം കുടുംബങ്ങളെ മാറ്റി 
കടമന, കൂടല്‍ കടവ്, കോട്ടവയല്‍,കോവള ഭാഗങ്ങളിലുള്ള 35 കുടുംബങ്ങളെ വരദൂര്‍ എയുപിഎസിലേക്ക് മാറ്റി പാര്‍പര്‍പ്പിച്ചു. ഇടുക്കി, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്നും മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *