July 14, 2026

വാടക വീട്ടിൽ ഒറ്റപ്പെട്ട ബംഗാളിയെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളപ്പൊക്കത്തിൽ വാടക വീട്ടിൽ ഒറ്റപ്പെട്ട ബംഗാളി തൊഴിലാളിയെ നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തി  രക്ഷപ്പെടുത്തി. വെള്ളമുണ്ട പഞ്ചായത്തിലെ അത്തിക്കൊല്ലി കോളനിക്ക് സമീപം വെള്ളപ്പൊക്ക മുണ്ടായതിനെ തുടർന്ന് നാട്ടുകാർ തൊട്ടടുത്ത സ്കൂളിലേക്ക് മാറി താമസിച്ചു. രാത്രി പന്ത്രണ്ട് മണിയോടെയാണ് വാടക വീട്ടിൽ ബംഗാളി  കുടങ്ങി കിടക്കുന്ന കാര്യം അറിഞ്ഞത്. ഫയർ ഫോഴ്സ് കൊണ്ടു വന്ന ബോട്ടിൽ ഇയാളെ സുരക്ഷിത സ്ഥലത്തെത്തിച്ചു.

കുഴിനിലം വൃദ്ധ മന്ദിരം അന്തേവാസികളെ മാന്തവാടി തവിഞ്ഞാൽ സെന്റ് തോമസ് യു.പി.സ്‌കൂളിലേക്ക് മാറ്റി
മലങ്കര അതിരാറ്റിൽ  കോളനി നിവാസികളെ വിളമ്പുകണ്ടം സ്‌കൂളിലേക്ക് മാറ്റി
ചെറുപുഴ, വാരാമ്പറ്റ, പുതുശ്ശേരി, വട്ടശ്ശേരി കോളനി, അഞ്ചുകുന്ന് വാറുമ്മല്‍ കടവ്, ആര്‍വാള്‍, തോട്ടോളി, കൊമ്മയാട്, മാങ്കാളി കോളനി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *