June 13, 2026

സ്പോട്ട് അഡ്മിഷനും പരേഡ് പരിശീലനവും മാറ്റി.

0
By ന്യൂസ് വയനാട് ബ്യൂറോ
സ്‌പോട്ട് അഡ്മിഷന്‍ മാറ്റിവെച്ചു
ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി ആഗസ്ത് 10ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, ബത്തേരി സര്‍വജന ഹയര്‍ സെക്കന്ററി സ്‌കൂള്‍, മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടത്താനിരുന്ന സ്‌പോട്ട് അഡ്മിഷന്‍ മറ്റൊരു തീയതിയിലേക്ക് മാറ്റി വെച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.  ഫോണ്‍ 04936 204151, ടോള്‍ ഫ്രീ 1077.
പത്തിലെ പരേഡ് പരിശീലനം മാറ്റി
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള പരേഡിന് ആഗസ്റ്റ് 10ന് നിശ്ചയിച്ചിരുന്ന പരിശീലനം കനത്ത മഴയെത്തുടര്‍ന്ന് ഒഴിവാക്കി.  13, 14 തീയതികളിലേത് മുന്‍ നിശ്ചയിച്ച പ്രകാരം നടത്തും.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *