May 21, 2026

മഴക്കെടുതി; അടിയന്തര നടപടിവേണം- വീരേന്ദ്രകുമാർ എം.പി.

0
By ന്യൂസ് വയനാട് ബ്യൂറോ
ന്യൂഡൽഹി:: മഴക്കെടുതിമൂലം  വയനാട് അനുഭവിക്കുന്ന ദുരിതങ്ങൾക്ക്   പരിഹാരം കാണാൻ  അടിയന്തര നടപടി വേണമെന്ന് എം.പി. വിരേന്ദ്രകുമാർ  എം.പി. ആവശ്യപ്പെട്ടു. അടുത്തകാലത്തൊന്നും  കാണാത്ത ദുരിതങ്ങൾക്കാണ്  ജില്ല സാക്ഷ്യം വഹിക്കുന്നത്.   നിർത്താതെ   പെയ്യുന്ന മഴ ജനങ്ങളിൽ   ഭീതി പടർത്തിയിരിക്കുകയാണ്. കാർഷിക  മേഖല തകര്ന്നടിഞ്ഞു. ആയിരക്കണക്കിന് കുടുംബങ്ങൾ  മഴയുടെ കെടുതികൾക്ക്  ഇരയായി.  ഒട്ടേറെ പേർക്ക്   വീടുകളും കൃഷികളും നഷ്ടമായി. തീർത്തും  ഒറ്റപ്പെട്ട നിലയിലായ വയനാടിനെ രക്ഷിക്കാൻ  നടപടികൾ   ഉണ്ടാവണം. ദുരിതം അനുഭവിക്കുന്നവർക്ക്  സഹായങ്ങളും എത്തിക്കണമെന്നും വിരേന്ദ്രകുമാർ എം.പി. ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *