September 13, 2026

ദുരിതബാധിതർക്ക് ആശ്വാസവുമായി ജി.എസ്. ടി ജീവനക്കാർ

0
IMG-20180810-WA0141
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനവും സഹായവുമായി ജി.എസ്.ടി. ജീവനക്കാരെത്തി. ഒരു പഞ്ചായത്തിലെ ഗ്രാമങ്ങൾ മുഴുവൻ ഒറ്റപ്പെട്ട കോട്ടത്തറ പഞ്ചായത്തിലാണ് വാണിജ്യനികുതി വകുപ്പിന്റെ കൽപ്പറ്റ ഓഫീസിൽ നിന്നുള്ള ജീവനക്കാർ ആശ്വാസവുമായെത്തിയത്. ഓണാഘോഷത്തിന് മാറ്റി വെച്ച ജീവനക്കാരുടെ ഫണ്ട് ഉപയോഗിച്ച് കോട്ടത്തറയിലെ 101 കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്തു. ജി.എസ്.ടി. ഡെപ്യൂട്ടി കമ്മീഷണർ ബി.എ. അഭിലാഷ്  ജീവനക്കാരായ രാമചന്ദ്രൻ ,യു.എ. സലീം, എം.കെ. അനിൽ , മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് മാതൃകാപരമായ ഈ ജീവകാരുണ്യ പ്രവർത്തനം നടത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *