കാർഷിക കടങ്ങൾക്ക് മൊറോട്ടോറിയം നടപടി സ്വീകരിക്കും: കർഷക ദിനത്തിലെ ആലാഷങ്ങൾ ഒഴിവാക്കണമെന്നും കൃഷി മന്ത്രി.
.
കൽപ്പറ്റ.
പ്രളയത്തിന്റെ ആഘാതത്തിൽ ദുരിതമനുഭവിക്കുന്ന
കർഷകരുടെ കാർഷിക കടങ്ങൾക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി വി.എസ് .സുനിൽകുമാർ പറഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം നടന്ന അവലോകന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കൃഷിമന്ത്രി . പ്രളയത്തിൽ നഷ്ടപ്പെട്ട കണക്കെടുപ്പിനായി കൃഷി ഓഫീസറുമാരുടെ നേതൃത്വത്തിൽ കാർഷിക അദാലത്ത് നടത്താൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. നെൽകൃഷിയിൽ നഷ്ടമായ വിത്തുകൾ സംസ്ഥാന സീഡ് അതോറിറ്റിയിൽ നിന്നും ലഭ്യമാക്കും.ഇൻഷൂർ ചെയ്ത കൃഷി ഭൂമികൾക്ക്
ഉള്ള അനുകൂല്യങ്ങർ ഉടൻ ലഭ്യമാക്കും. ഒരാഴ്ച കൊണ്ട് ഒന്നര കോടി വരുന്ന അനുകൂല്യങ്ങൾ കർഷകർക്ക് ലഭ്യമാക്കാൻ
അടിയന്തര നടപടി സ്വീകരിക്കാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥന്മാരോട് മന്ത്രി ആവശ്യപ്പെട്ടു.പത്ത് ദിവസത്തിനകം കാർഷീക അദാലത്ത് നടത്തണം. ജില്ലാ തല ബാങ്കിങ്ങ് അവലോകന യോഗം ചേർന്നു ജപ്തി നടപടികൾ നിർത്തി വെക്കാൻ നടപടി സ്വീകരിക്കാനും ജില്ലാ കളക്ടറോട് മന്ത്രി നിർദേശിച്ചു.
കാലവർഷക്കെടുതിയുടെ പശ്ചാതലത്തിൽ കർഷക ദിനം ആഘോഷങ്ങൾ ഒഴിവാക്കി നടത്തണമെന്ന് മന്ത്രി നിർദ്ദേശം നൽകി.





Leave a Reply