May 9, 2024

ദുരിതബാധിതർക്ക് എസ്ഡിപിഐ ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു

0
03 1
ജില്ലയിലെ 22-കേന്ദ്രങ്ങളിൽ എസ്ഡി.പി.ഐ ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു. ജില്ലയിൽ രണ്ട് മണ്ഡലങ്ങളായി തിരിച്ച് 500-ഓളം പ്രവർത്തകൾ  ഭുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി.6- പ്രദേശങ്ങളിലെ വീടുകളിലെ മണ്ണും ചെളിയും നീക്കം ചെയ്തു. ചളിവെള്ളം നിറഞ്ഞ കിണറുകൾ വൃത്തിയാക്കി. കൽപ്പറ്റ കോസ്‌മോ പൊളിറ്റൻ ക്ലബ്ബിലാണ്  സാധന സാമഗ്രികൾ സംഭരിച്ച് വെച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ദുരിതാശ്വാസ പ്രവർത്തനം  തുടരുമെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് എൻ.ഹംസ അറിയിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ടി.നാസർ, ജില്ലാ ട്രഷറർ കെ.എ.അയ്യൂബ്, ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ.കൃഷ്ണൻകുട്ടി, ജില്ലാ സെക്രട്ടറി  ഇ .ഉസ്മാൻ, കൽപ്പറ്റ മണ്ഡലം പ്രസിഡൻറ് കെ.പി.സുബൈർ, കൽപ്പറ്റ മണ്ഡലം ജനറൽ സെക്രട്ടറി ആർ.കെ.ഷമീർ, മാ നന്തവാടി മണ്ഡലം ജനറൽ  സെക്രട്ടറി ഷമീർ ജസ്സി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *