July 15, 2026

മുസ്ലീം ലീഗ് ദുരിതാശ്വാസ നിധിയിലേക്ക് പുതുവസ്ത്രങ്ങളും ഭക്ഷ്യവിഭവങ്ങളും കൈമാറി

0
04
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കാലവർഷകെടുതിയിൽ സർവവും നഷ്ടപ്പെട്ടവരെ സഹായിക്കാനായി മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ആരംഭിച്ച ദുരിതാശ്വാനിധിയിലേക്ക് വടകര നിയോജക മണ്ഡലത്തിലെ ഏറാമല പഞ്ചായത്ത് യൂത്ത് ലീഗ് പ്രവർത്തകർ ഭക്ഷ്യവിഭവങ്ങളും പുതുവസ്ത്രങ്ങളും കൈമാറി. വടകര നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷുഹൈബ് കുന്നത്തിന്റെ നേതൃത്വത്തിൽ രണ്ട് ലോറികളിലായി കൊണ്ട് വന്ന വിഭവങ്ങളാണ്  ജില്ലാ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി'ക്ക് കൈമാറിയത്. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഇസ്മയിൽ, കെ.ഹരീസ്, റസാഖ് കൽപ്പറ്റ, പി.കെ.അസ്മത്ത്, കേയം തൊടി മുജീബ്, ജി.ആലി, വീരാൻ കോയ, അസീസ് അമ്പിലേരി, പി.പി.ഷൈജൽ, ഏറാമല പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ സി.പി.നിസാർ, കെ.ഇ.സുലൈ മാൻ, ടി.എൻ.റഫീഖ്, ഹാരീസ് കല്ലാട്ട്  കുനി, ഫിറോസ് കല്ലേരി , എം.എൻ.ഷാനവാസ്, ടി.പി.അഷ്റ ഫ് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *