June 10, 2026

കെടുതിക്കിടെ രാഷ്ട്രീയ മുതലെടുപ്പ്: വ്യാജ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ എം.പി. എം.ഐ. ഷാനവാസ് പരാതി നൽകി. : ഇരുനൂറിലേറെ കുടുങ്ങും.:

0
IMG-20180812-WA0111-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തി വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ സംഥാന പോലീസ് മേധാവിക്കും വയനാട് ജില്ലാ പോലീസ് സൂപ്രണ്ടിനും എം.ഐ ഷാനവാസ് എം.പി.പരാതി നല്‍കി. ആധുനിക കാലഘട്ടത്തില്‍ ഏറ്റവും ശക്തമായ മാധ്യമമായി  ഫെയിസ് ബുക്കുകളും വാട്‌സ് ആപുകളും മറ്റ് സാമൂഹിക മാധ്യമങ്ങളും മാറിക്കഴിഞ്ഞിരിക്കുന്നു. ഇവയെ ദുരുപയോഗപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിലൂടെ കള്ളത്തരം  പ്രചരിപ്പിച്ച് ആസ്വദിക്കുന്ന  ഒരു വിഭാഗം ചെയ്യുന്നത്  ഏറ്റവും വലിയ സൈബര്‍ ക്രൈമും ഇന്ത്യന്‍ പീനല്‍കോഡിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരവുമാണ്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ചുരം ബദല്‍ റോഡ് – ചിപ്പിലിത്തോട് വിഷയവുമായി ബന്ധപ്പെട്ട് സി.പി.എം.നേതാക്കള്‍  മാത്രം പങ്കെടുത്ത 15-06-2018 ന് നടന്ന മീറ്റിംഗിലേക്ക് എം പി, പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള  ആരേയും ക്ഷണിച്ചിരുന്നില്ല. 16 ാം തിയ്യതി ചിപ്പിലിത്തോട് സന്ദര്‍ശിച്ചപ്പോള്‍ തലേദിവസം മന്ത്രിയും സംഘവും വന്നപ്പോള്‍ വരാതിരുന്നത് വിവരം അറിയാത്തതുകൊണ്ടും ക്ഷണിക്കാത്തതുകൊണ്ടുമാണെന്ന് ജനങ്ങളോട് പറഞ്ഞു. ക്ഷണിക്കാതെ എങ്ങിനെ ഞാന്‍ വരും എന്ന് ജനങ്ങളോട്  പറഞ്ഞ ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത്  വയനാട്ടിലെ ഇപ്പോഴുണ്ടായ പ്രളയവുമായി  ബന്ധപ്പെട്ടിട്ടാണ്  ഇങ്ങനെയൊരു അഭിപ്രായം  പറഞ്ഞത്  എന്ന് വരുത്തിത്തീര്‍ക്കാനുള്ള  ഗൂഡനീക്കമായിരുന്നു പ്രതികള്‍ ചെയ്തത്.  പാര്‍ലമെന്റ് സമ്മേളനത്തില്‍  പങ്കെടുക്കാതെ ആഗസ്ത് 9 ന് തന്നെ കോഴിക്കോട് എത്തിയ താൻ  വിവിധ ക്യാമ്പുകളിലും ഉരുള്‍പൊട്ടിയ  പ്രദേശങ്ങളിലും സന്ദര്‍ശിച്ചുകൊണ്ടിരിക്കുമ്പോഴാണ്  നിന്ദ്യവും നീചവുമായ ഈ പ്രചാരണം നടന്നത് എന്ന് പരാതിയിൽ പറയുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *