July 15, 2026

പാൽ വാങ്ങാൻ പോയ യുവാവ് തിരിച്ചെത്തിയില്ല: ആശങ്കയോടെ നാട്ടുകാരും വീട്ടുകാരും.

0
IMG-20180814-WA0048
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വീട്ടിൽ നിന്നും രാവിലെ പാൽ വാങ്ങാൻ പോയ യുവാവ് ഇതുവരെ തിരിച്ചെത്തിയില്ല. ആശങ്കയോടെ നാട്ടുകാരും വീട്ടുകാരും തിരച്ചിൽ നടത്തുന്നു. തലപ്പുഴയിലെ ഒരു അധ്യാപകന്റെ മകനും ദ്വാരക പോളിടെക്നിക് വിദ്യാർത്ഥിയുമായ യുവാവിനെയാണ്  കാണാതായത്.

അതിനിടെ തലപ്പുഴ കമ്പി പാലത്ത് ഒഴുക്കിൽപ്പെട്ട  ആളെ ഇനിയും കണ്ടെത്താനായില്ല.  ആരാണ് ഒഴുക്കിൽപ്പെട്ടതെന്ന  കാര്യവും സ്ഥിരീകരിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരച്ചിൽ താൽകാലികമായി നിർത്തിവെച്ചു. നാവിക സേനയും ഫയർഫോഴ്സും നാട്ടുകാരുമാണ് തിരച്ചിൽ നടത്തിയത്. 
   തലപ്പുഴ ചുങ്കത്തും കുഴി നിലത്തും  എസ് വളവിലും വെള്ളം കയറിയതിനാൽ മാനന്തവാടി – കണ്ണൂർ റൂട്ടിൽ  ഗതാഗതം മുടങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *